Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന്​ ലോക പുകയില...

ഇന്ന്​ ലോക പുകയില വിരുദ്ധ ദിനം: വരൂ, പുകയില ഉപയോഗവും പുകവലിയും നിർത്താം

text_fields
bookmark_border
ഇന്ന്​ ലോക പുകയില വിരുദ്ധ ദിനം: വരൂ, പുകയില ഉപയോഗവും പുകവലിയും നിർത്താം
cancel
camera_alt

ഹമദി​െൻറ പുകവലി നിർത്തൽ കേന്ദ്രം 

ദോഹ: പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക്​ നിരവധി സൗകര്യങ്ങളാണ്​ ഖത്തറിലുള്ളത്​. ഹമദ്​ മെഡിക്കൽ കോർപറേഷൻ (എച്ച്​.എം.സി) പ്രത്യേക പുകവലി നിർത്തൽ കേന്ദ്രത്തിന്​ പുറ​േമ പ്രൈമറി ഹെൽത്ത്​​ കെയർ കോർപറേഷ​െൻറ (പി.എച്ച്​.സി.സി) 11 ഹെൽത്ത്​​ സെൻററുകളിലും ഇത്തരം സൗകര്യങ്ങൾ ഉണ്ട്​. പ്രത്യേക പരിശീലനം ലഭിച്ച ഡോക്​ടർമാരും ആരോഗ്യപ്രവർത്തകരുമാണ്​ ചികിത്സക്കും കൗൺസലിങ്ങിനുമടക്കം നേതൃത്വം നൽകുന്നത്​.

അൽഗറാഫ ഹെൽത്ത്​​ സെൻറർ, മിസൈമീർ ഹെൽത്ത്​​ സെൻറർ, ഉമറ​ുബിനുൽ ഖത്താബ്​ ഹെൽത്ത്​​ ​െസൻറർ, അൽദായേൻ ഹെൽത്ത്​​ സെൻറർ, അബൂബക്കർ അൽ സിദ്ദീഖ്​ ഹെൽത്ത്​​​ ​െസൻറർ, റൗദത്ത്​ അൽ ഖെയ്​ൽ ഹെൽത്ത്​​​ സെൻറർ, അൽ റുവൈസ്​ ഹെൽത്ത്​​​ ​ െസൻറർ, അൽ റുവൈസ്​ ഹെൽത്ത്​​​ സെൻറർ, ലിബൈബ്​ ഹെൽത്ത്​​ സെൻറർ, അൽവക്​റ ഹെൽത്ത്​​​ ​െസൻറർ, ഖത്തർ യൂനിവേഴ്​സിറ്റി ഹെൽത്ത്​​​ സെൻറർ, അൽ വാബ്​ ഹെൽത്ത്​​​ സെൻറർ എന്നിവിടങ്ങളിലാണ്​ പ്രത്യേക പുകവലി നിർത്തൽ ക്ലിനിക്കുകളുള്ളത്​.

ഈ നമ്പറുകൾ ഓർത്തുവെക്കൂ

പി.എച്ച്​.സി.സിയുടെ പുകവലി നിർത്തൽ ക്ലിനിക്കുകളുടെ സേവനങ്ങൾക്കായി 107 എന്ന നമ്പറിൽ വിളിച്ച്​ അപ്പോയിൻറ്​മെൻറ്​ നേടാം. അ​െല്ലങ്കിൽ ഡോക്​ടറുടെ നിർദേശപ്രകാരമോ ഇവിടത്തെ ചികിത്സ നേടാം. ഹമദി​െൻറ പുകയില നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ 50800959 എന്ന നമ്പറിൽ വിളിക്കാം. അപ്പോയിൻറ്​മെൻറിനായി 40254981 നമ്പറിലും വിളിക്കാം.

പുകയിലയുടെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനും പൂർണമായും നിർത്തലാക്കുന്നതിനും എച്ച്.എം.സിക്ക് കീഴിലുള്ള ടുബാകോ കൺേട്രാൾ സെൻറർ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകുന്നത്. ഇതിൽ തെറാപ്യൂടിക് കൗൺസലിങ്​, മെഡിക്കേഷൻ തെറപ്പി, ബിഹേവിയറൽ തെറപ്പി, ലേസർ തെറപ്പി എന്നിവയെല്ലാം ഉൾപ്പെടും.

നാലിലൊരാൾ പുകയില ഉപയോഗിക്കുന്നു

ഖത്തറിൽ മുതിർന്ന ആളുകളിൽ നാലിലൊരാൾ പുകയില ഉപയോഗിക്കുന്നുവെന്ന്​ എച്ച്​.എം.സി നടത്തിയ പഠന റിപ്പോർട്ടുകൾ. രാജ്യത്തെ മുതിർന്നവരിൽ 25.2 ശതമാനം പേരിലും പുകയില ഉപയോഗം കണ്ടെത്തിയിട്ടുണ്ട്​. 18 വയസ്സിനും അതിന് മുകളിലുള്ളവരുമായ ആളുകളിൽ എത്രപേരിൽ പുകയില ഉപയോഗമുണ്ടെന്നും വ്യത്യസ്​ത പുകയില ഉൽപന്നങ്ങൾ ഏതൊക്കെയെന്നും പഠനത്തിലൂടെ കണ്ടെത്താനായെന്ന്​ എച്ച്.എം.സി ടുബാകോ കൺേട്രാൾ സെൻറർ മേധാവി ഡോ. അഹ്മദ് അൽ മുല്ല പറയുന്നു. പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് പിന്നീട് മിക്കവരും പുകവലിയിലേക്ക് എത്തുന്നത്​. മുതിർന്നവരിൽ 25.2 ശതമാനം ആളുകളും ഏതെങ്കിലും രീതിയിലുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. 21.5 ശതമാനം ആളുകൾ പുകവലിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്​. 2000ലെ പഠനത്തെ അപേക്ഷിച്ച് ഇത് 15.2 ശതമാനം കുറവാണ്​.

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പുകയില ഉൽപന്നം സിഗരറ്റാണ്, 42.7 ശതമാനം. വാട്ടർപൈപ്പ് (20.9 ശതമാനം), മെഡ്വാക് (3.2 ശതമാനം), സിഗാർ (0.7 ശതമാനം), ഇലക്േട്രാണിക് സിഗരറ്റ് (2 ശതമാനം), സ്​മോക്​ലെസ്​ ടുബാകോ(1.9 ശതമാനം) എന്നിവയാണ് മറ്റുള്ളവ. 0.3 ശതമാനമാണ് ഹീറ്റ്–നോട്ട്–ബേൺ ടുബാകോയുടെ ഉപയോഗം. ഒന്നിലധികം പുകയില ഉൽപന്നങ്ങൾ 28.1 ശതമാനവും വരും. രാജ്യത്ത്​ നടപ്പാക്കിയ പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക നികുതി, രാജ്യത്തേക്ക് പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറക്കാൻ സാധിച്ചിട്ടുണ്ട്​. പൊതുവിൽ പുകയില ഉപയോഗം കുറക്കാനും ഇത്​ കാരണമായിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

പുകയില ഉപയോഗംമൂലം രാജ്യത്ത്​ പ്രതിവർഷം മരിക്കുന്നത് 300ലധികം പേരാണ്​. പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്​. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗംമൂലം രോഗം ബാധിച്ച്​ മരണമടയുന്നവരുടെ എണ്ണം പ്രതിവർഷം ശരാശരി 312 ആണ്​.

കോവിഡിൽ പുകവലി കൂടുതൽ അപകടകരം

കോവിഡ്–19 മഹാമാരിക്കാലത്ത്​ പുകവലി കൂടുതൽ അപകടകാരിയാകും. കോവിഡ്–19 ബാധിച്ചവർ പുകവലിക്കുന്നതിലൂടെ രോഗബാധയുടെ തീവ്രത വർധിക്കാനിടയുണ്ട്​. പുകവലി രോഗിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന്​ പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​.രോഗവ്യാപനത്തിൽ പുകവലിക്ക് വലിയ പങ്കാണുള്ളത്​. പുകവലിയിൽ അതിെൻറ എല്ലാ രൂപങ്ങളും ഉൾപ്പെടും.

അതിനാൽ ശീഷ വലിക്കുന്നതുൾപ്പെടെ കോവിഡ്–19െൻറ രോഗവ്യാപനത്തിൽ പങ്ക് വഹിക്കുന്നുണ്ട്​. ശീഷ പരസ്​പരം കൈമാറുന്നതിലൂടെ രോഗ കൈമാറ്റം കൂടിയാണ് നടക്കുന്നത്​. ശീഷയിലെയും ട്യൂബിലെയും ഹ്യൂമിഡിറ്റി വൈറസുകളുടെ വളർച്ചക്കും വ്യാപനത്തിനും അനുകൂലമായ പരിസ്​ഥിതിയാണ് ഒരുക്കുന്നത്​. ഇവ ലഭ്യമാകുന്ന കഫേകളിലും റസ്​റ്റാറൻറുകളിലും സാമൂഹിക കൂടിച്ചേരലുകൾ സംഭവിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടാകുന്നു.

പുകവലി ശീലമുള്ളവർക്ക് കോവിഡ്–19 ബാധിച്ചാൽ അയാൾക്ക് കടുത്ത ചുമയുണ്ടാകും. ഉമിനീർ കണങ്ങൾ വഴി വായുവിലൂടെ വൈറസ്​ വ്യാപനത്തിന് ഇത് ഇടയാക്കുന്നു. പുകവലിക്കുന്നവർ വിരലുകൾകൊണ്ട് വായിൽ നേരിട്ട് സ്​പർശിക്കും. ഇതും രോഗം പകരുന്നതിൽ വലിയ പങ്കുവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World No Tobacco Day
News Summary - Today is World No Tobacco Day: Come on, stop smoking and smoking
Next Story