ദോഹ: ഉപരോധത്തിനിടയിലും ഖത്തറിേലക്കുള്ള വി നോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. ഖത്തർ ടൂറിസം അതോറിറ്റിയുടെ (ക്യു.ടി.എ) റിപ്പോർട്ട് പ്രകാരം ഇൗവർഷം ആദ്യ പകുതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വിനോദസഞ്ചാരികൾ ഖത്തറിലെത്തി. യൂറോപ്പിൽനിന്നുള്ള വിനോദസഞ്ചാരികളുടെ വരവിൽ 10 ശതമാനം വർധനയാണുള്ളത്. ഇൗവർഷം ജൂൺ വരെയുള്ള കാലത്ത് 2,59,121 വിനോദസഞ്ചാരികളാണ് യൂറോപ്പിൽനിന്നെത്തിയത്. കഴിഞ്ഞവർഷം ഇതേകാലത്ത് 2,34,880 പേരായിരുന്നു വന്നിരുന്നത്. അമേരിക്കയിൽനിന്ന് കഴിഞ്ഞവർഷം ആദ്യ ആറ് മാസം 77,974 പേരാണ് എത്തിയിരുന്നതെങ്കിൽ ഇൗവർഷം അത് 83,240 ആയി, ഏഴ് ശതമാനം വർധന. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ളവരുടെ വരവിൽ നാല് ശതമാനം വീതം വർധനയുണ്ട്. ഏഷ്യയിൽനിന്ന് 2016 ആദ്യ ആറ് മാസം വന്നത് 3,40,529 പേരായിരുന്നുവെങ്കിൽ ഇൗവർഷം അത് 3.52,469 ആയി.
ഖത്തറിലെ ടൂറിസം വിപണി കൂടുതൽ വൈവിധ്യവൽക്കരിക്കാനായതും വിനോദസഞ്ചാരികളുടെ അനുഭവങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാനായതുമാണ് ഇൗ രംഗത്തെ വളർച്ചക്ക് കാരണമെന്ന് ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്മെൻറ് ഒാഫീസർ ഹസൻ അൽ ഇബ്രാഹിം പറഞ്ഞു. ഉപരോധം ടൂറിസം രംഗത്ത് ഖത്തറിനെ തളർത്തുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ തന്നെ തുടങ്ങിയിരുന്ന വൈവിധ്യവൽക്കരണം ഉപരോധത്തിെൻറ പശ്ചാത്തലത്തിൽ വർധിപ്പിക്കാൻ ഖത്തർ ടൂറിസം അതോറിറ്റി ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് വിനോദസഞ്ചാരികളെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കാനായി വിസ നടപടികളിൽ ഇളവ് പ്രഖ്യാപിച്ച കാര്യം ഹസൻ അൽ ഇബ്രാഹിം എടുത്തുപറഞ്ഞു. ടൂറിസ്റ്റ് വിസ അപേക്ഷ ഒാൺലൈൻ വഴിയാക്കിയതിന് പിന്നാലെ 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അനുമതിയും അടുത്തിടെ നൽകിയിരുന്നു. ഖത്തർ എയർവേയ്സിലെ ട്രാൻസിറ്റ് യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാനുള്ള അനുമതിയും കഴിഞ്ഞവർഷാവസാനം മുതൽ നടപ്പാക്കി. ഇതെല്ലാം വിനോദസഞ്ചാരികളുടെ വരവ് വർധിക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര രംഗത്ത് കൂടുതൽ പരിഷ്കാരങ്ങൾ സമപഭാവിയിൽ വരാനിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇൗമാസം 27ന് ലോക ടൂറിസം ദിനാഘോഷത്തിെൻറ ഭാഗമായി ‘നെക്സ്റ്റ് ചാപ്റ്റർ ഒാഫ് ഖത്തർ നാഷണൽ ടൂറിസം സെക്ടർ സ്ട്രാറ്റജി 2030’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.