ദോഹ: ഡി-റിങ് റോഡിൽ ഈ വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് പൊതു മരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഇതിെൻറ ഭാഗമായി നുഐജ ഇൻറർസെക്ഷനിൽ നിന്നും (മാൾ സിഗ്നൽ) പടിഞ്ഞാറ് ഭാഗത്തേക്കൊഴികെയുള്ള എല്ലാ ദിശകളിലേക്കും ഓരോ പാത അടച്ചിടും. ഡി-റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി നുഐജ ഇൻറർസെക്ഷൻ വിപുലീകരണാർഥമാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇതിനായി ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അശ്ഗാൽ അറിയിച്ചു.
ഡി-റിങ് റോഡ് ഇരു ദിശകളിലേക്കും നിലവിലെ മൂന്നു വരിപ്പാതയിൽ നിന്ന് നാലുവരിപ്പാതയാക്കി ഉയർത്താനാണ് അശ്ഗാൽ പദ്ധതി. ഇത് മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഡി-റിങ് റോഡിലെ ഗതാഗതം സുഗമമാക്കുമെന്നും അശ്ഗാൽ ട്വീറ്റ് ചെയ്തു. ഫരീജ് അൽ അലി ഇൻറർസെക്ഷൻ വിപുലീകരണ പ്രവർത്തനങ്ങളും ഡി-റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. 4.5 കിലോമീറ്റർ ദൈർഘ്യത്തിൽ കാൽനട, സൈക്കിൾ പാതകളുടെ നിർമാണം പദ്ധതിയിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.