ദോഹ: ലോകകപ്പിെൻറ വർഷമായ 2022ൽ ഖത്തറിലെ ആദ്യ രാജ്യാന്തര മത്സരം തുർക്കി ക്ലബുകൾ തമ്മിൽ. പുതുവർഷ ആഘോഷങ്ങൾക്കു പിന്നാലെ, ജനുവരി അഞ്ചിന് തുർക്കിയിലെ വൻ ക്ലബുകളുടെ പോരാട്ടമായ തുർക്സെൽ സൂപ്പർ കപ്പിന് അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാവും. കഴിഞ്ഞ സീസണിലെ തുർക്കി ലീഗ് ചാമ്പ്യന്മാരായ ബെസിക്താസും ടർക്കിഷ് കപ്പ് ജേതാക്കളായ അന്റ്യാല്യോസ്പറും തമ്മിലാണ് ലോകകപ്പ് വേദിയിലെ മിന്നുന്ന പോരാട്ടം. ലോകകപ്പ് വർഷത്തിൽ ഖത്തർ വേദിയാവുന്ന ആദ്യ മത്സരമെന്ന സവിശേഷതയോടെയാവും പോരാട്ടത്തിന് പന്തുരുളുന്നത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 8.45നാണ് മത്സരം. ടർക്കിഷ് ഫുട്ബാളിലെ കരുത്തരായ ബെസിക്താസ്. ബെൽജിയം താരം മിഷി ബാറ്റ്ഷുയി, ബാഴ്സലോണയിൽനിന്ന് ലോണിലെത്തിയ താരം മിറാലം പ്യാനിക്, തുർക്കി വെറ്ററൻ താരം മെഹ്മത് തോപൽ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നിരയുമായാണ് ബെസിക്താർ കളത്തിലിറങ്ങുന്നത്. കഴിഞ്ഞയാഴ്ച ആഫ്രിക്കൻ സൂപ്പർ കപ്പിനും ഇതേ സ്റ്റേഡിയം വേദിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.