അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോ​ങ്ങി​നെ​തി​രെ ഗോ​ൾ നേ​ടി​യ ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ളു​ടെ ആ​ഘോ​ഷം

അ​ണ്ട​ർ 20 ഏ​ഷ്യ​ൻ യോ​ഗ്യ​ത: ഖ​ത്ത​റി​ന് ര​ണ്ടാം ജ​യം

ദോ​ഹ: അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ൽ ര​ണ്ടാം ജ​യ​വു​മാ​യി ഖ​ത്ത​ർ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ങ്ക​ത്തി​ൽ ഹോ​ങ്കോ​ങ്ങി​നെ 2-0ത്തി​നാ​ണ് അ​ന്നാ​ബി യു​വ​സം​ഘം വീ​ഴ്ത്തി​യ​ത്. മു​ഹ​മ്മ​ദ് ഖാ​ലി​ദും ഇ​ബ്രാ​ഹിം ഹ​സ​നും വി​ജ​യ ഗോ​ളു​ക​ൾ കു​റി​ച്ചു. മ​ല​യാ​ളി താ​രം ത​ഹ്സി​ൻ മു​ഹ​മ്മ​ദും ഖ​ത്ത​റി​നാ​യി ​പ്ലെ​യി​ൽ ഇ​ല​വ​നി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. മ​റ്റൊ​രു ക​ളി​യി​ൽ ജോ​ർ​ഡ​ൻ 2-0ത്തി​ന് സിം​ഗ​പ്പൂ​രി​നെ തോ​ൽ​പി​ച്ചു.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഖ​ത്ത​ർ ​-ജോ​ർ​ഡ​ൻ മ​ത്സ​രം ഗ്രൂ​പ്പി​ൽ​നി​ന്ന് നേ​രി​ട്ട് ഏ​ഷ്യ​ൻ ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന ടീം ​ആ​രെ​ന്ന് നി​ർ​ണ​യി​ക്കും. ഇ​രു​ടീ​മു​ക​ളും ര​ണ്ട് ജ​യ​വു​മാ​യി ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ന്റെ മു​ൻ​തൂ​ക്കം ജോ​ർ​ഡ​നാ​ണ്. ഗ്രൂ​പ്പി​ലെ ജേ​താ​ക്ക​ൾ നേ​രി​ട്ട് ടൂ​ർ​ണ​മെ​ന്റി​ന് അ​ർ​ഹ​ത നേ​ടും. ര​ണ്ടാം സ്ഥാ​ന​ത്താ​യാ​ൽ മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യി ഇ​ടം നേ​ടാം.

Tags:    
News Summary - U-20 Asian Qualifiers- Second win for Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.