ദോഹ: പ്രഥമ ഉരീദു കപ്പ് ഫുട്ബാൾ കിരീടം അൽ ദുഹൈൽ എഫ്.സിക്ക്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഉം സലാൽ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ദുഹൈൽ പ്രഥമ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്. കളിയുടെ 37ാം മിനിറ്റിൽ ദക്ഷിണ കൊറിയ മധ്യനിര താരം നാം താ ഹിയുടെ വകയായിരുന്നു വിജയ ഗോൾ. ഇരു ടീമുകളും ബലാബലം മത്സരിച്ച കളിയിൽ പന്തടക്കത്തിന്റെ മുൻതൂക്കം ദുഹൈലിനായിരുന്നു. ഗോൾകീപ്പർ ഷിഹാബ് അൽ അതിയുടെ പ്രകടനം ടീമിന് വിജയം സമ്മാനിച്ചു. സീസണിൽ മിന്നുന്ന ഫോമിൽ തുടരുന്ന ദുഹൈൽ ഖത്തർ സ്റ്റാർസ് ലീഗ് സീസണിൽ ഒന്നാം സ്ഥാനത്താണിപ്പോൾ.
അമീർ കപ്പ്, ഖത്തർ കപ്പ് എന്നിവയിലും മികച്ച നിലയിലുള്ള ടീമിന് ആഭ്യന്തര സീസണിലെ നാലു കിരീടങ്ങളും സ്വന്തമാക്കാനുള്ള അവസരംകൂടിയാണിത്. ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ ദേശീയ ടീം കോച്ച് കാർലോസ് ക്വിറോസും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.