ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇൗ മാസം 11 ന് ഖത്തറിലെത്തും. അദ്ദേഹത്തിെൻറ സ്വീകരണാർഥം വിപുലമായ ഒരുക്കത്തിലാണ് കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ’ഇൻകാസി’െൻറ നേതാക്കളും പ്രവർത്തകരും. ഇതാദ്യമല്ല അദ്ദേഹത്തിെൻറ സന്ദർശനമെങ്കിലും ഇപ്പോഴത്തെ വരവും പെങ്കടുക്കുന്ന പരിപാടികളും വൻആഘോഷമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
അടുത്തിടെ കെ.മുരളീരൻ എം.എൽ.എയും ടി.സിദ്ധിഖും വി.ടി ബലറാം എം.എൽ.എയും എല്ലാം വന്നുപോയെങ്കിലും കാര്യമായി ‘ഇൻകാസ്’ ക്യാമ്പുകൾ സജീവമായിരുന്നില്ല. ഭരണം നഷ്ടമായതിനെ തുടർന്നുള്ള ആലസ്യം കോൺഗ്രസ് പ്രവാസി സംഘടനയെയും ബാധിച്ചിരിക്കുകയായിരുന്നു. എന്നാൽ കേരളത്തിലെ ഇടത് മുന്നണി ഭരണം വെള്ളംകുടിക്കുന്ന അവസ്ഥയിൽ പ്രതിപക്ഷവീര്യം പ്രവാസലോകത്തും ഉയരുന്നുണ്ട്. ഇൻകാസിെൻറ പ്രവർത്തനങ്ങളെ പുനർജീവിപ്പിപ്പിക്കാനും ഉമ്മൻചാണ്ടിയുടെ സന്ദർശനം വഴിയാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഗ്രൂപ്പ് ഭേദമന്യെ സ്വീകരണ പരിപാടികളും ഇൻകാസ് കുടുംബസംഗമവും ഉജ്ജ്വലമാക്കാനുള്ള കഠിനയത്നത്തിലാണ് നേതാക്കൾ. എന്നാൽ രണ്ട് ദിവസത്തിൽ ഒതുങ്ങുന്ന സന്ദർശനത്തിന് ‘ജംബോ’ മോഡൽ പരിപാടികളാണ് ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നത്.
വ്യാഴാഴ്ച്ച രാവിലെ 6.10 നാണ് അദ്ദേഹം എത്തുക. ഹമദ് ആശുപത്രി, കാൻസർ സെൻറർ, റുമൈല ആശുപത്രി എന്നിവിടങ്ങളിൽ ആദ്യദിവസം അദ്ദേഹം സന്ദർശിക്കും. തുടർന്ന് ഇന്ത്യൻ അംബാസഡർ പി കുമരരനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇതിനുശേഷം മലയാളി സമൂഹത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച, മാധ്യമ പ്രവർത്തകരെ കാണൽ, ഇൻകാസ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച്ച, കെ.എം.സി.സി ഒാഫീസ് സന്ദർശനം, െഎ.സി.ബി.എഫിെൻറ പരിപാടി, രണ്ടാം ദിവസം ഷഹാനിയയിൽ നടക്കുന്ന ഇൻകാസ് കുടുംബ സംഗമം എന്നിങ്ങനെയുളള 15 ഒാളം പരിപാടികളാണ് കാത്തിരിക്കുന്നത്. എന്നാൽ അനൗപചാരിക പരിപാടികളുടെ എണ്ണം കൂടും എന്നാണ് അറിയുന്നത്.
ഉമ്മൻചാണ്ടിയുടെ സന്ദർശനത്തിെൻറ ഭാഗമായുള്ള പരിപാടികെള കുറിച്ച് പറയാൻ ‘ഇൻകാസ്’ നേതാക്കൾ വാർത്താസമ്മേളനം നടത്തി. പ്രവാസ ലോകത്തിനുവേണ്ടി ഏറെ പ്രവർത്തനങ്ങൾ നടത്തിയ മുൻമുഖ്യമന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് ഇൻകാസ്പ്രസിഡൻറ് കെ.കെ ഉസ്മാൻ, മീഡിയ കമ്മിറ്റി അംഗങ്ങളായ കെ.വി ബോബൻ, അൻവർ സാദത്ത്, മജീദ് പാലക്കാട് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.