Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉമ്മൻചാണ്ടിയുടെ...

ഉമ്മൻചാണ്ടിയുടെ ദ്വിദിന സന്ദർ​ശനത്തിൽ 15 ഒാളം പരിപാടികൾ

text_fields
bookmark_border
ഉമ്മൻചാണ്ടിയുടെ ദ്വിദിന സന്ദർ​ശനത്തിൽ 15 ഒാളം പരിപാടികൾ
cancel

 ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇൗ മാസം 11 ന്​ ഖത്തറിലെത്തും. അദ്ദേഹത്തി​​​െൻറ സ്വീകരണാർഥം വിപുലമായ ഒരുക്കത്തിലാണ്​ കോൺഗ്രസ്​ അനുകൂല പ്രവാസി സംഘടനയായ ’ഇൻകാസി’​​​െൻറ നേതാക്കളും പ്രവർത്തകരും. ഇതാദ്യമല്ല അദ്ദേഹത്തി​​​െൻറ സന്ദർശനമെങ്കിലും ഇപ്പോഴത്തെ വരവും പ​െങ്കടുക്കുന്ന പരിപാടികളും വൻആഘോഷമാക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നത്​.

അടുത്തിടെ കെ.മുരളീരൻ എം.എൽ.എയും ടി.സിദ്ധിഖും വി.ടി ബലറാം എം.എൽ.എയും എല്ലാം വന്നുപോയെങ്കിലും കാര്യമായി ‘ഇൻകാസ്​’ ക്യാമ്പുകൾ സജീവമായിരുന്നില്ല. ഭരണം നഷ്​ടമായതിനെ തുടർന്നുള്ള ആലസ്യം കോൺഗ്രസ്​ പ്രവാസി സംഘടനയെയും ബാധിച്ചിരിക്കുകയായിരുന്നു. എന്നാൽ കേരളത്തിലെ ഇടത്​ മുന്നണി ഭരണം വെള്ളംകുടിക്കുന്ന അവസ്ഥയിൽ പ്രതിപക്ഷവീര്യം പ്രവാസലോകത്തും  ഉയരുന്നുണ്ട്​. ഇൻകാസി​​​െൻറ പ്രവർത്തനങ്ങളെ പുനർജീവിപ്പിപ്പിക്കാനും ഉമ്മൻചാണ്ടിയുടെ സന്ദർശനം വഴിയാകുമെന്നാണ്​ വിലയിരുത്തൽ. അതിനാൽ ഗ്രൂപ്പ്​ ഭേദമന്യെ സ്വീകരണ പരിപാടികളും ഇൻകാസ്​ കുടുംബസംഗമവും ഉജ്ജ്വലമാക്കാനുള്ള കഠിനയത്​നത്തിലാണ്​ നേതാക്കൾ. എന്നാൽ രണ്ട്​ ദിവസത്തിൽ ഒതുങ്ങുന്ന സന്ദർശനത്തിന്​ ‘ജംബോ’ മോഡൽ പരിപാടികളാണ്​ ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നത്​.

വ്യാഴാഴ​്​ച്ച രാവിലെ 6.10 നാണ്​ അദ്ദേഹം എത്തുക. ഹമദ്​ ആശുപത്രി, കാൻസർ സ​​െൻറർ, റുമൈല ആശുപത്രി എന്നിവിടങ്ങളിൽ ആദ്യദിവസം അദ്ദേഹം സന്ദർശിക്കും. തുടർന്ന്​ ഇന്ത്യൻ അംബാസഡർ പി കുമരരനുമായി അദ്ദേഹം കൂടിക്കാഴ്​ച്ച നടത്തും. ഇതിനുശേഷം മലയാളി സമൂഹത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്​ച്ച, മാധ്യമ പ്രവർത്തകരെ കാണൽ, ഇൻകാസ്​ ഭാരവാഹികളുമായുള്ള കൂടിക്കാഴ്​ച്ച, കെ.എം.സി.സി ഒാഫീസ്​ സന്ദർശനം, ​െഎ.സി.ബി.എഫി​​​െൻറ പരിപാടി, രണ്ടാം ദിവസം ഷഹാനിയയിൽ നടക്കുന്ന ഇൻകാസ്​ കുടുംബ സംഗമം എന്നിങ്ങനെയുളള 15 ഒാളം പരിപാടികളാണ്​ കാത്തിരിക്കുന്നത്​. എന്നാൽ അനൗപചാരിക പരിപാടികളുടെ എണ്ണം കൂടും എന്നാണ്​ അറിയുന്നത്​.  

ഉമ്മൻചാണ്ടിയുടെ സന്ദർശനത്തി​​​െൻറ ഭാഗമായുള്ള പരിപാടിക​െള കുറിച്ച്​ പറയാൻ ‘ഇൻകാസ്​’ നേതാക്കൾ വാർത്താസമ്മേളനം നടത്തി. പ്രവാസ ലോകത്തിന​ുവേണ്ടി ഏറെ പ്രവർത്തനങ്ങൾ നടത്തിയ മുൻമുഖ്യമന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്ന്​ ഇൻകാസ്​പ്രസിഡൻറ്​ കെ.കെ ഉസ്​മാൻ, മീഡിയ കമ്മിറ്റി അംഗങ്ങളായ കെ.വി ബോബൻ, അൻവർ സാദത്ത്​, മജീദ്​ പാലക്കാട്​ എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ummenchandi
News Summary - ummen chandi
Next Story