മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം; യു.​എ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

ദോ​ഹ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നു​ള്ള ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ പി​ന്തു​ണ. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട് യു.​എ​ൻ ഓ​ഫി​സ് ഫോ​ർ കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഹ്യൂ​മ​ൻ അ​ഫ​​യേ​ഴ്സു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ 170ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും 70 ച​ര​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​ഹാ​യ​വും അ​ടി​യ​ന്ത​ര സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് സി.​ഇ.​ഒ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ലും മാ​നു​ഷി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ​ങ്കു​വ​ഹി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി റി​ലീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത്ത്സ്, ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലോ​ൽ​വ അ​ൽ ഖാ​തി​ർ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശൈ​ഖ ഹ​നൂ​ഫ് ബി​ൻ​ത് അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​വ​ശ്യ സ​ഹാ​യ​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് 400 ട​ൺ സൗ​ജ​ന്യ കാ​ർ​ഗോ സ്പേ​സ് ന​ൽ​കി ഖ​ത്ത​ർ എ​യ​ർ​വേ​സ് യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യു​മാ​യു​ള്ള ക​രാ​ർ അ​ടു​ത്തി​ടെ പു​തു​ക്കി​യി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം വ​ലി​യ സൗ​ക​ര്യം ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - UN and Qatar Airways sign memorandum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.