ദോഹ: ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും (ക്യു.എഫ്.എഫ്.ഡി) യു.എൻ പോപുലേഷൻ ഫണ്ടും തമ്മിൽ ദശലക്ഷം ഡോളർ ധനസഹായ സംഭാവന കരാറിൽ ഒപ്പുവെച്ചു. യു.എൻ പോപുലേഷൻ ഫണ്ടിന്റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പ്രധാന സംഭാവന കരാറിൽ ഒപ്പുവെച്ചത്. പ്രത്യുൽപാദന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എൻ പോപുലേഷൻ ഫണ്ടിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിന് ജനസംഖ്യ ഡേറ്റ ഉപയോഗത്തിനും ഈ സംഭാവന ലക്ഷ്യമിടുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും യുവാക്കൾക്കും ആരോഗ്യകരമായ ഭാവി ഉറപ്പാക്കുകയും പ്രധാന ലക്ഷ്യമാണ്.
ലോകമെമ്പാടും ഉയർന്നുവരുന്ന ആവശ്യങ്ങളോടും മുൻഗണനകളോടും ഫലപ്രദമായി ജനസംഖ്യയും വികസനവും, കുടുംബാസൂത്രണം, മാതൃ ആരോഗ്യം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികൾ നടപ്പാക്കുന്നതിനും ക്യു.എഫ്.എഫ്.ഡി ധനസഹായം ഉപയോഗപ്പെടുത്തും. അന്താരാഷ്ട്ര വികസനത്തിനും മാനുഷിക സഹായത്തിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി ക്യു.എഫ്.എഫ്.ഡിയും യു.എൻ പോപുലേഷൻ ഫണ്ടും തമ്മിലുള്ള സഹകരണം ദീർഘകാലമായി തുടർന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.