കളിയുത്സവമായി ‘യുനീഖ് മെഡിസ്പോർട്സ്’ വരുന്നു
text_fieldsയുനീഖ് സ്പോർട്സിന്റെ ഭാഗമായി നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ബേനസീർ മനോജിന് നൽകി ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ‘യുനീഖ്’ ഇന്ത്യൻ മെഡിക്കൽ പ്രഫഷനൽസിനായി സംഘടിപ്പിക്കുന്ന കായികമേള ‘യുനീഖ് മെഡിസ്പോർട്സ് 2024’ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. ഭാരത് ടേസ്റ്റ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിച്ചു.
ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ് ലോഗോ പ്രകാശനം നിർവഹിച്ചു. ബാഡ്മിന്റൺ പോസ്റ്റർ പ്രകാശനം ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ന്യു വിഷൻ ബാഡ്മിന്റൺ അക്കാദമി സി.ഇ.ഒ ബേനസീർ മനോജിന് കൈമാറിയും നിർഹവിച്ചു.
ഇതാദ്യമായാണ് ഇന്ത്യൻ മെഡിക്കൽ പ്രഫഷനൽസിനുവേണ്ടി ഖത്തറിൽ ഒരു സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ബാഡ്മിന്റൺ, ഫുട്ബാൾ, ക്രിക്കറ്റ്, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾ നടക്കും.
ആദ്യ ഘട്ടമായ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സെപ്റ്റംബർ ആറ് വെള്ളിയാഴ്ച ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമിയുടെ സഹകരണത്തോടെ ആൽഫ ക്യാംബ്രിഡ്ജ് സ്കൂളിലും ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ മാസവും ഫുട്ബാളും അത്ലറ്റിക്സും പിന്നീടും നടക്കുമെന്ന് സ്പോർട്സ് വിങ് തലവൻ സലാഹ് പട്ടാണി അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിൽ ശാരീരിക വ്യായാമങ്ങളുടെയും വിനോദത്തിന്റെയും പ്രസക്തി ആരോഗ്യപ്രവർത്തകർക്കിടയിൽ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിനു അത്തരം സന്ദേശങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിസ്പോർട്സിനു തുടക്കം കുറിക്കുന്നത്.
ഖത്തറിലെ വിവിധ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളായ ഡോ. മക്തും അസീസ് (ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്), ഡോ. ഷഫീഖ് താപ്പി, ഷീന (ഇന്ത്യൻ ഫിസിയോതെറപ്പി അസോസിയേഷൻ), അക്ബർ (ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ), കോച്ച് മനോജ് (ഡയറക്ടർ എൻ.വി.ബി.സ്), ബിജോയ് (നഴ്സസ് അസോസിയേഷൻ) തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.