????????????? ???????? ?????????? ?????? ??.?.? ???????? ???????? ?? ?????? ?????????? ???????? ???? ?????? ????? (???????) ??????????? ?????? ????????

ഖത്തർ റെഡ് ​ക്രസൻറിൻെറ സേവനങ്ങൾക്ക്​ ആദരവുമായി യുനീഖ്​ പ്രവർത്തകർ 

ദോഹ: രാജ്യത്തിൻെറ കോവിഡ്​ പ്രതിരോധ പ്രവർത്തനമേഖലയിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ്​ ഖത്തർ റെഡ്​ ക്രസൻറ്​. സാധാരണ തൊഴിലാളികൾക്കും ബാച്ചിലർമാർക്കും കോവിഡ്​ പരിശോധനയടക്കം നൽകുന്നതിൽ മികച്ച  പ്രവർത്തനമാണ്​ ഖത്തർ റെഡ്​ക്രസൻറ്​ കാഴ്​ചവെച്ചത്​. ഖത്തറിലെ ഇന്ത്യൻ നഴ്​സുമാരുടെ കൂട്ടായ്​മയായ യുനൈറ്റഡ്​ നഴ്​സസ്​ ഓഫ്​ ഇന്ത്യ ഖത്തർ (യുനീഖ്​) പ്രതിനിധികൾ റെഡ്ക്രെസൻറിൻെറ വർക്കേഴ്സ് ഹെൽത്ത് സ​െൻറർ സന്ദർശിക്കുകയും അധികൃതർക്ക്​ ആദരമർപ്പിക്കുകയും ​െചയ്​തു.  

ആയിരക്കണക്കിന് ആളുകൾക്ക്​ ദിനേന ആരോഗ്യ സേവനങ്ങൾ നൽകുന്ന വർക്കേഴ്സ് ഹെൽത്ത് സ​െൻററുകളിലെ ആരോഗ്യ പ്രവർത്തകരെ സംഘടന അഭിനന്ദിച്ചു. കോവിഡ് കാലത്ത് മലയാളികളുൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക്  ഇന്ത്യൻ എംബസി, ഐ.സി.ബി.എഫ്, മറ്റു സംഘടനകൾ തുടങ്ങിയവ മുഖേനയും റെഡ് ക്രെസൻറ്​ ഹെൽത്ത് സ​െൻറർ  സംവിധാനങ്ങളിലൂടെ ചികിത്സ ലഭിച്ചിരുന്നു. 
റെഡ് ക്രെസൻറ്​ മെഡിക്കൽ അഫയേഴ്​സ്​ വിഭാഗം ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ സലാം അൽ ഖഹ്താനി, സി.ഇ.ഒ  അബ്ദുല്ല സുൽതാൻ അൽ ഖത്താൻ, അഡ്മിൻ ആൻഡ് ഫിനാൻസ് മാനേജർ അഹ്മദ് സൗദ് ജാസിം, മെഡിക്കൽ ഡയറക്ടർമാരായ ഡോ. ഇനായത് ഉമർ, ഡോ. ഫിറോസ് ജെന്നർ, ഹെഡ് നേഴ്സുമാരായ ബസ്സാം കെ.എ, അഭിലാഷ് കുമാർ തുടങ്ങിയവർ യുനീഖിന്​ ആശംസകൾ നേർന്നു. 

ഇന്ത്യൻ കമ്മ്യൂണിറ്റിയടക്കമുള്ള ഖത്തറിലെ ഏറ്റവും അർഹരായ തൊഴിലാളികൾകൾക്ക്​ കൂടുതൽ കാര്യക്ഷമമായി ആരോഗ്യ പരിരക്ഷ നൽകാൻ റെഡ്​ക്രസൻറ്​ എന്നും മുന്നിൽ  ഉണ്ടാകുമെന്ന് ഡോ. അബ്ദുൽ സലാം അറിയിച്ചു. യുനീഖ്​ പ്രതിനിധികളായി പാട്രൺ എൻ.എം നൗഫൽ, ആക്ടിങ് പ്രസിഡൻറ്​ മിനി സിബി, ജനറൽ സെക്രട്ടറി സാബിദ്  പാമ്പാടി, ബിജോ ബേബി, അനിലേഷ്, സലീന എന്നിവരാണ് സന്ദർശനം നടത്തിയത്. റെഡ്​ക്രസൻറിനുള്ള ഉപഹാരം എൻ.എം നൗഫൽ, മെഡിക്കൽ അഫയേഴ്​സ്​ വിഭാഗം സി.ഇ.ഒ അബ്ദുല്ല സുൽത്താൻ അൽ ഖതാന്​ കൈമാറി. 

Tags:    
News Summary - unique workers appreciated Qatar red crescent services -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.