ദോഹ: ചെറിയപെരുന്നാളിനോടനുബന്ധിച്ച് യൂനിറ്റി ഖത്തർ ഓൺലൈൻ ഈദ് സംഗമം നടത്തി. ഖത്തറിലെ വിവിധ സംഘടനകളുടെ നേതാക്കൾ പങ്കെടുത്ത സംഗമം ലോക മുസ്ലിംകളുടെ പുണ്യഗേഹങ്ങളിലൊന്നായ മസ്ജിദ് അൽ അഖ്സയുടെ വിമോചനത്തിനായി പൊരുതുന്ന ഫലസ്തീനിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അവരുടെ ധീര പോരാട്ടത്തിെൻറ വിജയത്തിനായി പ്രാർഥിക്കുകയും ചെയ്തു. കോവിഡ് -19 മഹാമാരിയിൽ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ജനത്തിനുവേണ്ട സഹായമെത്തിക്കുന്നത് എല്ലാ സംഘടനകളും തുടരാൻ തീരുമാനിച്ചു.
ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇന്ത്യക്ക് എത്തിച്ചുനൽകുന്ന സഹായത്തിന് നന്ദി അറിയിച്ചു. കോവിഡ് മൂലം ഖത്തറിൽ വിവിധ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വേണ്ട കൗൺസലിങ്ങിനായി സംവിധാനം ഒരുക്കാൻ തീരുമാനിച്ചു. യൂനിറ്റി ഖത്തർ ചെയർമാൻ കെ. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.ടി. അബ്ദുൽ റഹ്മാൻ, അഡ്വ. ഇസ്സുദ്ദീൻ, ബഷീർ പുതുപ്പാടം, മുഹമ്മദലി ഖാസിമി, ജാബിർ ബേപ്പൂർ, ഒ.എ. കരീം, അബ്ദുൽ ലത്തീഫ് നല്ലളം, മുഹമ്മദ് ഈസ, മുനീർ മങ്കട, അബ്ബാസ് എ.എം, കെ.ടി. ഫൈസൽ, എൻ.ഇ. അബ്ദുൽ അസീസ്, ഹസൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. ചീഫ് കോഓഡിനേറ്റർ എ.പി. ഖലീൽ ചർച്ചകളുടെ സമാപനം നടത്തി. യൂനിറ്റി കോഓഡിനേറ്റർ വി.സി. മശ്ഹൂദ് സ്വാഗതവും വൈസ് ചെയർമാൻ എം.പി. ഷാഫി ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.