ദോഹ: ദോഹയുടെ വിവിധഭാഗങ്ങളിലുള്ള പഴയകെട്ടിടങ്ങൾ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതിനൊപ്പം നഗരസൗന്ദര്യത്തിനും തടസ്സമുണ്ടാക്കുന്നു.രാജ്യത്ത് പഴക്കം ചെന്ന അപകടഭീഷണിയുള്ള കെട്ടിടങ്ങൾ കൂടുതലുള്ളത് ദോഹയുടെ പഴയ ഭാഗങ്ങള്‍, ഓള്‍ഡ് അല്‍ഗാനിം, ഉംഗുവൈലിന, നജ്മ എന്നിവിടങ്ങളിലാണ്. ഇത്തരം കെട്ടിടങ്ങള്‍ ഒന്നുകിൽ പൊളിച്ചുനീക്കുകയോ അതല്ലെങ്കില്‍ നവീകരിച്ച് സംരക്ഷിക്കുകയോ വേണം. പഴക്കംചെന്ന വീടുക ളടക്കമുള്ളവയാണിവ. സുരക്ഷാ ഭീഷണിയാകുന്ന കെട്ടിടങ്ങള്‍ ആശങ്കയുളവാക്കുന്നുവെന്നും ഇക്കാര്യത്തിൽ പൗരന്മാര് ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രയാസമുണ്ടെന്നും ഈയടുത്ത് പ്രാദേശിക അറബിപത്രം 'അല്‍റായ' റിപ്പോർട്ട് ചെയ്തിരുന്നു. 'ഗള്‍ഫ്ടൈംസ്' പത്രവും ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയിരുന്നു.
പല കെട്ടിടങ്ങളും തകര്‍ന്നേക്കാവുന്ന അവസ്ഥയിലുള്ളതാണ്. ഇവ താമസയോഗ്യമല്ല. താഴ്ന്നവരുമാനമുള്ള പ്രവാസിതൊഴിലാളികള്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട്. നഗരത്തിെൻറ സൗന്ദര്യവും പ്രതാപവും നശിപ്പിക്കുന്നവയാണ് ഇത്തരം കെട്ടിടങ്ങൾ. ഉടമസ്ഥരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, ഇവ പൊതുനന്മക്കായി രാജ്യത്തിന് സ്വന്തമാക്കാമെന്ന നിര്‍ദേശവും ഉയരുന്നുണ്ടെന്ന് 'അൽറായ' പത്രം പറയുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായി ഉപയോഗിക്കപ്പെട്ടേക്കാമെന്നും ആശങ്കയുണ്ട്.അതേസമയം വാസ്തുവിദ്യാസവിശേഷതകളുള്ള പഴയവീടുകള്‍ രാജ്യത്തിെൻറ പൈതൃകത്തിെൻറ പ്രധാന ഭാഗമായി സംരക്ഷിക്കുകയും വേണം.രാജ്യത്ത് ഇതിനകം ഒട്ടനവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും നിരവധി കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. പഴക്കംചെന്ന വീടുകളില്‍ ചിലതെങ്കിലും വാസ്തുവിദ്യാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
അവ സംരക്ഷിക്കാനും പരിപാലിക്കാനും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. ഇതിന് പറ്റാത്തവ പൂര്‍ണമായും പൊളിച്ചുനീക്കേണ്ടതുണ്ട്. പഴക്കംചെന്ന വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാണിജ്യ, പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന അഭിപ്രായവും ഉയരുന്നു.
ഇത്തരം പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ പിന്തുണ ആവശ്യമാണ്. ഈ സ്വത്തുക്കളുടെ ഉടമകള്‍ക്ക് അവ സ്വന്തമായി കൈകാര്യം ചെയ്യാന്‍ മതിയായ മാര്‍ഗങ്ങളോ സൗകര്യങ്ങളോ ഇല്ലെന്ന് പൗരന്മാര് ചൂണ്ടിക്കാട്ടുന്നു. പഴയ വീടുകളില്‍ ചിലതെങ്കിലും വളരെക്കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇതിനാൽ അവയുടെ ഉടമസ്ഥരെ കണ്ടെത്താന്‍ പ്രയാസമാണെന്നും പത്രത്തിൻെറ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ മെയിൻറനന്‍സ് ആന്‍ഡ് ഡിമോളിഷന്‍ ഓഫ് ബില്‍ഡിങ് വകുപ്പിെൻറ തീരുമാനപ്രകാരമാണ് രാജ്യത്ത് കെട്ടിടങ്ങള്‍ പൊളിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്.രാജ്യത്തെ കെട്ടിടങ്ങള്‍ പരിശോധിക്കാനും ആവശ്യമനുസരിച്ച് നവീകരിക്കാനോ നശിപ്പിക്കാനോ തീരുമാനമെടുക്കുന്നതിനുമായി 2006ലെ 88ാം നമ്പര്‍ മന്ത്രിസഭ തീരുമാനപ്രകാരമാണ് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചത്. പൂര്‍ണമായും അല്ലെങ്കില്‍ ഭാഗികമായി കെട്ടിടം നശിപ്പിക്കണോ അല്ലെങ്കില്‍ നവീകരിക്കണോ എന്നെല്ലാം ഇൗ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്.
2006ലെ 29ാം നിയമപ്രകാരം മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിന് അടിസ്ഥാനം. 2006 ജൂണ്‍ 19 മുതലാണ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്ത് 115 കെട്ടിടങ്ങൾ പൊളിച്ച് നീക്കാനും 25 കെട്ടിടങ്ങളുടെ അകറ്റുപണി നടത്താനും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള ബിൽഡിങ് മെയിൻറനൻസ് ആൻഡ് ഡിമോളിഷൻ കമ്മിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.ഏപ്രിൽ മാസത്തിൽ 54 ഉത്തരവുകളും മേയ് മാസത്തിൽ 40ഉം ജൂണിൽ 46ഉം ഉത്തരവുകളാണ് കമ്മിറ്റി പുറത്തിറക്കിയത്.പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 277 അപേക്ഷകളാണ് (പൊളിച്ചുമാറ്റുന്നതിന് 197, അറ്റകുറ്റപ്പണിക്ക് 80) മന്ത്രാലയത്തിലെത്തിയത്.
സമിതി രൂപവത്കരിച്ചതിനുശേഷം ഇതുവരെയായി 1178 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും 347 കെട്ടിടങ്ങളുടെ അകറ്റുപ്പണി നടത്താനുമുള്ള അപേക്ഷകളാണ് സ്വീകരിച്ചത്.കെട്ടിടങ്ങളുടെ നിരീക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള 2006ലെ 29ാം നമ്പർ നിയമപ്രകാരം ഇതുവരെയായി 1110 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമാണ് തീരുമാനമെടുക്കുന്നത്.കെട്ടിടങ്ങൾ പരിശോധിക്കുക, തുടർ നടപടികൾ സ്വീകരിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ.
പ്രസ്തുത നിയമത്തിെൻറ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ പിൻബലത്തിലാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ അധ്യക്ഷനായുള്ള സമിതിയിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ, ലീഗൽ അഫയേഴ്സ് വകുപ്പ് മേധാവി, അർബൻ പ്ലാനിങ് ഡയറക്ടർ, ദോഹ മുനിസിപ്പാലിറ്റി ടെക്നിക്കൽ അഫയേഴ്സ് ഡയറക്ടർ, സിവിൽ ഡിഫൻസ് അതോറിറ്റിയിൽനിന്നുള്ള പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.