ദോഹ: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെ വാക്സിനേഷൻ നടപടികൾ സജീവമാക്കി. ഇതുവരെ നൽകിയ വാക്സിൻ ഡോസുകൾ 72 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒന്ന്, രണ്ട്, ബൂസ്റ്റർ ഡോസുകളും ഉൾപ്പെടെ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ വാക്സിന്‍റെ കണക്കാണിത്. 7,278,429 ഡോസാണ് ഇതുവരെ നൽകിയത്.
രോഗവ്യാപനം സജീവമായ പശ്ചാത്തലത്തിൽ അർഹരായ വിഭാഗങ്ങൾ ബൂസ്റ്റർ ഡോസും നാലാം ഡോസും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.