ദോഹ: അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഞായറാഴ്ച ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പിനോട് ആവേശകരമായ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചത്. ഫൈസർ വാക്സിനാണ് നൽകുന്നത്. മൂന്നാഴ്ച ഇടവേളയിലായിരിക്കും രണ്ട് ഡോസ് ഫൈസർ വാക്സിൻ നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ, വിവിധ ഹെൽത്ത് സെന്‍ററുകൾ വഴി കുട്ടികൾ വാക്സിൻ സ്വീകരിച്ചുതുടങ്ങി.
മുതിർന്നവർക്ക് നൽകുന്ന ഡോസിന്‍റെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് കുട്ടികൾക്ക് കുത്തിവെക്കുന്നത്. നിലവിൽ 12 മുതൽ മുകളിൽ പ്രായമുള്ള എല്ലാ വിഭാഗങ്ങൾക്കും ഖത്തറിൽ വാക്സിൻ നൽകുന്നുണ്ട്. അർഹരായ കുട്ടികൾക്ക് വാക്സിൻ നൽകാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.