ദോഹ: സ്കൂളുകളിൽ അധ്യയനം തുടങ്ങിയതോടെ, കുട്ടികളുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കാൻ രക്ഷിതാക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം.
12ന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയത്തിെൻറ ഓർമപ്പെടുത്തൽ. ഖത്തറിലെ സ്കൂളുകളിൽ പുതിയ അധ്യായന വർഷം ആരംഭിച്ചു കഴിഞ്ഞു.
ആഗസ്റ്റ് 29നാണ് ഔദ്യോഗികമായി അധ്യായനം തുടങ്ങുന്നതെങ്കിലും സ്വകാര്യ സ്കൂളുകളിൽ 24ന് തന്നെ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ 50 ശതമാനം ശേഷിയോടെ െബ്ലൻഡിഡ് പഠന സംവിധാനം വഴി ഓൺലൈൻ-ഓഫ് ലൈൻ വഴിയാണ് ക്ലാസുകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.