വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം നാ​ളെ

ദോ​ഹ: ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഇ​ഫ്‌​താ​ർ സം​ഗ​മ​വും സ്നേ​ഹ​സ​ദ​സ്സും വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ ടൗ​ൺ റി​ക്രി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഷ​ഫീ​ഖ് വാ​ഫി ചു​ങ്ക​ത്ത​റ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കും. ദോ​ഹ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന നാ​ലു​മ​ണി മു​ത​ൽ ആ​രം​ഭി​ക്കും.

പ്ര​വാ​സി ഫോ​റം ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് റി​ക്രി​യേ​ഷ​ൻ ഹാ​ളി​ൽ എ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Vanimel Pravasi Forum Iftar Sangam on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.