ദോഹ: കെ.പി.എഫ്.ക്യു നേതൃത്വത്തിൽ ആസാദീ കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അൽ മഷാഫിലെ അലീവിയ മെഡിക്കൽ സെന്റർ ട്രെയിനിങ് ഹാളിൽ ഐ.ബി.പി.സി ചെയർപേഴ്സനും നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി.എൻ ഗ്രൂപ് ചെയർമാനുമായ ജെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കെ.പി.എഫ്.ക്യു പ്രസിഡന്റ് കെ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
പ്രഫഷനൽ ജീവിതത്തിലെ പിരിമുറുക്കം ലഘൂകരിക്കുന്നത് സംബന്ധിച്ച് അലീവിയ മെഡിക്കൽ സെന്റർ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ടിഷ 'ഫ്രീഡം ഫ്രം ബേൺഔട്ട്'എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു.
സൈനേഷ്, സൂരജ്, ബിന്നി, സഫീർ, സക്കീർ മുലക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.പി.എഫ്.ക്യു ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട് സ്വാഗതവും സെക്രട്ടറി ആരിഫ് നന്ദിയും പറഞ്ഞു.
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി വി.കെ. പുത്തൂർ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് രഞ്ജിത്ത് ചാലിൽ പതാക ഉയർത്തി.
കെ.കെ.വി. മുഹമ്മദലി, അൻവർ ബാബു എന്നിവർ സന്ദേശം കൈമാറി. ഫൈസൽ മൂസ പ്രതിജ്ഞ വാചകം ചെല്ലിക്കൊടുത്തു. അഡ്വ. രാജശ്രീ, സിറാജ് ചിറ്റാരി, റിയാസ് ബാബു, സമീർ നെങ്ങിച്ച, സാജിദ് ബക്കർ, റഷീദ് പുതുക്കുടി, രൂപേഷ് മേനോൻ, ഫിറോസ്, റംല മുഹമ്മദ് അലി, ഷംല സാജിദ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ട്രഷറർ മൻസൂർ അലി നന്ദി പറഞ്ഞു.
സി.ഐ.സി. റയ്യാൻ സോൺ
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ ഭാരവാഹികളും യൂനിറ്റ് ഭാരവാഹികളും ഒത്തുചേർന്ന് 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിന വാർഷികം ആഘോഷിച്ചു.
സോണൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് റിയാസ് ടി. റസാക്ക് അധ്യക്ഷത വഹിച്ചു. സമിതി അംഗം മുഹമ്മദ് റഫീഖ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, സോണൽ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള, സംഘടന സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
സ്നേഹവിരുന്ന് സംഘടിപ്പിച്ചു
ദോഹ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സി.ഐ.സി ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് യൂനിറ്റ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു. കൾചറൽ ഫോറം ഖത്തർ സെക്രട്ടറി അനീസ് റഹ്മാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. യൂനിറ്റ് പ്രസിഡന്റ് സലീം എൻ.പി. അധ്യക്ഷത വഹിച്ചു. റയ്യാൻ സോണൽ ആക്ടിങ് പ്രസിഡന്റ് റിയാസ് ടി. റസാഖ്, സോണൽ സെക്രട്ടറി ഷിബിലി എന്നിവർ പങ്കെടുത്തു. കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന് യൂനിറ്റ് സെക്രട്ടറി മൻസൂർ, ഇബ്രാഹിം, ഇക്ബാൽ, ബഷീർ, ഫിറോസ്, റസാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.