ദോഹ: തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ക്യു-ഗെറ്റിന്റെ ‘ഗ്രോ യുവർ ഗ്രീൻ ഫുഡ്’ കാമ്പയിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണവും പാനൽചർച്ചയും സംഘടിപ്പിച്ചു.
ഓർഗാനിക് കൃഷി രീതിയുടെ പ്രത്യേകതകളും ഖത്തറിന്റെ സവിശേഷ സാഹചര്യത്തിൽ ഫലപ്രദമായും എളുപ്പത്തിലും നടത്താവുന്ന കൃഷി രീതികളെക്കുറിച്ചും വിശദീകരണം നൽകികൊണ്ടായിരുന്നു പാനൽ ചർച്ച നടത്തിയത്. കാർഷിക വിദഗ്ധൻ ബെന്നി സംസാരിച്ചു. പാനൽ ചർച്ചക്ക് മുതിർന്ന അംഗങ്ങളായ അഷ്റഫ് ചിറക്കൽ, മാധവിക്കുട്ടി, കാമ്പയിൻ ജനറൽ കൺവീനർ ഡയ്സ് തോട്ടൻ, ഡെപ്യൂട്ടി കൺവീനർ അഖിൽ സി.കെ എന്നിവർ നേതൃത്വം നൽകി.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ശരീഫ്, ഏറ്റവും പ്രായം കുറഞ്ഞ ക്യു-ഗെറ്റ് അംഗം നിഹാൽ നിഷ്ചൽ എന്നിവർക്ക് അദ്ദേഹം വിത്തുകൾ വിതരണം ചെയ്തു. അഷ്റഫ് ചിറക്കൽ അധ്യക്ഷത വഹിച്ചു.
ജോൺ ഇ.ജെ, അഞ്ജലി പ്രസന്നൻ, മുഹമ്മദ് ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കാമ്പയിന്റെ ഭാഗമായ പ്രവർത്തനങ്ങളെക്കുറിച്ച് അഖിൽ സി.കെ വിശദീകരിച്ചു. ക്യു-ഗെറ്റ് പ്രസിഡന്റ് അൻവർ സാദത്ത് സ്വാഗതവും ജെൻസൺ ആന്റണി നന്ദിയും പറഞ്ഞു. പരിപാടിക്ക് പങ്കെടുത്തവർക്കെല്ലാം പച്ചക്കറി വിത്ത് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.