വാഹന നമ്പർ ലേലം; ഒരു നമ്പറിന് 18 ലക്ഷം റിയാൽ

ദോഹ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്‍റെ ലോഗോ പതിച്ച നമ്പര്‍ പ്ലേറ്റുകളുടെ ലേലം ബിഗ് ഹിറ്റായി. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി നടന്ന ലേലത്തിൽ 50 ഫാൻസി നമ്പറുകളാണ് ആവശ്യക്കാർക്കായി ലേലം ചെയ്തത്.

ഫാന്‍സി നമ്പറുകള്‍ക്ക് മത്സരം കൂടിയതോടെ 18 ലക്ഷം റിയാല്‍ (3.84 കോടി രൂപ) വരെയാണ് ഒരു നമ്പര്‍ പ്ലേറ്റിന് ലഭിച്ചത്. 811118 എന്ന നമ്പറിനാണ് റെക്കോഡ് വില ലഭിച്ചത്. 666662 എന്ന നമ്പറിന് 17 ലക്ഷം റിയാലും നൽകി വാഹന ഉടമകൾ സ്വന്തമാക്കി. ലേലത്തിന് വെച്ച 50 നമ്പറുകളില്‍ ഏറ്റവും കുറഞ്ഞ തുക രണ്ടു ലക്ഷം റിയാലാണ് (42 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ).

നമ്പറുകള്‍ ലഭിച്ചവര്‍ നാലു ദിവസത്തിനകം ട്രാഫിക് വിഭാഗത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓണ്‍ലൈന്‍ വഴിയാണ് ലേലം സംഘടിപ്പിച്ചത്. 

Tags:    
News Summary - Vehicle number auction; 18 lakh riyals for a number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.