ദോഹ: ലോകകപ്പ് വേളയിൽ കാണികളുടെ ആഘോഷവേദിയായി മാറിയ ലുസൈൽ ബൊളെവാഡ് ജനുവരി ഏഴുവരെ കാൽനടക്കാർക്ക് മാത്രമായി തുടരുമെന്ന് ഖത്തരി ദിയാറ അറിയിച്ചു. വാഹനങ്ങൾക്ക് ബൊളെവാഡിലേക്കുള്ള പ്രവേശനവിലക്ക് തുടരും.
ലുസൈൽ സിറ്റിയുടെ നിർമാണച്ചുമതല വഹിക്കുന്ന ഖത്തരി ദിയാറയുടെ സാമൂഹി മാധ്യമ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ലുസൈൽ സ്റ്റേഡിയേത്താട് ചേർന്നുള്ള ലുസൈൽ ബൊളെവാഡായിരുന്നു ലോകകപ്പ് വേളയിൽ കാണികളുടെ പ്രധാന സംഗമ കേന്ദ്രം.
മത്സരങ്ങളുെട തത്സമയ പ്രദർശനവും വിവിധ വിനോദ പരിപാടികളുമായി രാവും പകലും സജീവമായിരുന്നു. ഏറ്റവും ഒടുവിൽ ലോകകപ്പ് ഫൈനലിനു പിന്നാലെ ജേതാക്കളായ അർജൻറീന ടീമിന്റെ വിക്ടറി പരേഡിനുകൂടി ഇവിടം സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.