ലോകകപ്പ് കാണികളുടെ ആഘോഷവേദിയായിരുന്ന ബൊളെവാഡിലേക്ക് കാൽനട മാത്രം
text_fieldsദോഹ: ലോകകപ്പ് വേളയിൽ കാണികളുടെ ആഘോഷവേദിയായി മാറിയ ലുസൈൽ ബൊളെവാഡ് ജനുവരി ഏഴുവരെ കാൽനടക്കാർക്ക് മാത്രമായി തുടരുമെന്ന് ഖത്തരി ദിയാറ അറിയിച്ചു. വാഹനങ്ങൾക്ക് ബൊളെവാഡിലേക്കുള്ള പ്രവേശനവിലക്ക് തുടരും.
ലുസൈൽ സിറ്റിയുടെ നിർമാണച്ചുമതല വഹിക്കുന്ന ഖത്തരി ദിയാറയുടെ സാമൂഹി മാധ്യമ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ലുസൈൽ സ്റ്റേഡിയേത്താട് ചേർന്നുള്ള ലുസൈൽ ബൊളെവാഡായിരുന്നു ലോകകപ്പ് വേളയിൽ കാണികളുടെ പ്രധാന സംഗമ കേന്ദ്രം.
മത്സരങ്ങളുെട തത്സമയ പ്രദർശനവും വിവിധ വിനോദ പരിപാടികളുമായി രാവും പകലും സജീവമായിരുന്നു. ഏറ്റവും ഒടുവിൽ ലോകകപ്പ് ഫൈനലിനു പിന്നാലെ ജേതാക്കളായ അർജൻറീന ടീമിന്റെ വിക്ടറി പരേഡിനുകൂടി ഇവിടം സാക്ഷിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.