ദോഹ: ഖത്തറും യു.എ.ഇയും തമ്മിലുള്ള, ഗതാഗത ലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം 2023 ഫെബ്രുവരി എട്ടുമുതൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പാക്കാൻ തുടങ്ങി. നിയമലംഘനം നടത്തി യു.എ.ഇയിൽനിന്ന് ഖത്തറിലേക്കോ തിരിച്ചോ യാത്ര ചെയ്താൽ ഇനിമുതൽ ഉടനടി പിടിക്കപ്പെടും.
ഗതാഗതനിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം നിലവിൽവന്നതോടെ, ട്രാഫിക് ലംഘനം നടത്തിയതായി രേഖപ്പെടുത്തിയാൽ ഉടൻതന്നെ വാഹനമോടിക്കുന്ന ഡ്രൈവർക്ക് അയാളുടെ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. പുതിയ സംവിധാനപ്രകാരം നിയമലംഘനം നടത്തിയ രാജ്യത്തുതന്നെ പിഴ അടക്കേണ്ടതില്ല. ഖത്തറിലെ നിയമലംഘനത്തിന് യു.എ.ഇയിലും തിരിച്ചും പിഴ അടക്കാമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു.
ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും ഡേറ്റയും വിവരങ്ങളും കൈമാറുന്നതിനുമുള്ള സംവിധാനങ്ങൾക്കായി ജി.സി.സി മുൻകൈയെടുത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് നിയമലംഘനം ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത സംവിധാനം നടപ്പിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.