ദോഹ: വിദേശ സഞ്ചാരികളെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമായി ഖത്തർ ടൂറിസത്തിെൻറ 'വിസിറ്റ് ഖത്തർ' വെബ്സൈറ്റ് കൂടുതൽ ഭാഷകളിലേക്ക്. ഇംഗ്ലീഷ്, അറബിക് ഭാഷകൾക്കു പുറമെ, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ കൂടി വെബ്സൈറ്റ് ആരംഭിച്ചു. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെയും സന്ദർശകരെയും എത്തിക്കുകയാണ് കൂടുതൽ ഭാഷകളിലേക്ക് വെബ്സൈറ്റിെൻറ സേവനം വിപുലമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ലോകമെങ്ങുമുള്ള സഞ്ചാരികൾക്കു മുന്നിൽ ഖത്തറിനെ പരിചയപ്പെടുത്തുന്ന 'എക്സ്പീരിയൻസ് എ വേൾഡ് ബിയോണ്ട്' ക്യാമ്പയിനിെൻറ തുടർച്ചയായാണ് കൂടുതൽ ഭാഷകളിലേക്ക് 'വിസിറ്റ് ഖത്തർ' എഡിഷനുകളും മാറുന്നത്.
ഖത്തറിെൻറ ചരിത്രവും, പൈതൃകവും, വിനോദ സഞ്ചാര മേഖലയും പരിചയപ്പെടുത്തുന്നതിന് പുറമെ, വിവിധ ഓഫറുകളും പലഭാഷകളിൽ സഞ്ചാരികൾക്ക് ലഭ്യമാവും. വെബ്സൈറ്റിന് പുറമെ, 'വിസിറ്റ് ഖത്തർ' മൊബൈൽ ആപ്ലിക്കേഷൻ വഴി കൂടുതൽ വിവരങ്ങളും, യാത്രക്കാരന് വ്യക്തിപരമായ ആവശ്യമുള്ള വിശേഷങ്ങളും അറിയാൻ കഴിയും. 'ഖത്തർ ടൂറിസം ബ്രാൻഡിന് രാജ്യാന്തര തലത്തിൽ കൂടുതൽ പ്രചാരണം നൽകുകയാണ് ബഹുഭാഷാ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ രാജ്യക്കാർക്ക് തങ്ങളുടെ ഭാഷയിൽ തന്നെ ഖത്തറിനെ അറിയാൻ കഴിയും.' -ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോഡ് ട്രെങ്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.