ദോഹ: ഡിസംബർ 22ന് തുടങ്ങി രണ്ടു മാസത്തോളം നീണ്ടുനിന്ന വിവ ഫെസ്റ്റ് ഏഷ്യൻ ടൗണിലെ റിക്രിയേഷൻ ഹാളിൽ നടന്ന വിവിധ കലാവിരുന്നോടെ സമാപിച്ചു. സമാപന സമ്മേളനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിച്ചു. വിവയുടെ പുതിയ ലോഗോ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ അസീസ് എം.സിയും അഡ്വൈസറി ബോർഡ് മെംബർ സിറാജുദ്ദീൻ എം.വിയും ചേർന്ന് പ്രകാശനം ചെയ്തു.
വിവ ഫെസ്റ്റ് ചെയർമാൻ അബ്ദുൽ ഗഫൂർ.പി അധ്യക്ഷത വഹിച്ചു. ശരീഫ് മേമുണ്ട ആശംസ നേർന്നു. അൻവർ സാഫിർ സി.എ, അബൂ തയിബ് എം.വി, ലത്തീഫ് കെ.വി, ഹൈദർ എം., അബ്ദുൽ ഷുക്കൂർ മണപ്പുറത്ത്, അഫ്സൽ കെ.പി, ഷാഫി, ലത്തീഫ്, സദറു സിറാജ്, സുധീർ, ഹരി മേനോൻ, താജുദ്ദീൻ, ഹാഷിർ, ജാസിർ ബക്കർ എന്നിവരും സന്നിഹിതരായി. വിവിധ കലാകായിക മത്സരങ്ങളുടെ സമ്മാനദാനവും വേദിയിൽ വെച്ച് നടന്നു. ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം ബഷീർ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ്, ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, കെ.എം.സി.സി മുൻ പ്രസിഡന്റ് അബ്ദുൽ നാസർ നാച്ചി, കെ.ബി.എഫ് പ്രസിഡൻറ് അജയ് കുര്യാക്കോസ്, വെൽകെയർ ഗ്രൂപ് ചെയർമാൻ അഷറഫ്, മൻസൂർ മൊയ്തീൻ തുടങ്ങിയവർ ഓവറോൾ ട്രോഫികൾ വിതരണം ചെയ്തു.
കുഞ്ഞമ്മദ് കാപ്പാൻ, റഫീഖ് വാഴയിൽ, ഫൈസൽ എം.എം, ഷംസുദ്ദീൻ കെ.പി, ഫൈസൽ കെ.വി.കെ, അനസ് എ.കെ, ഷാനവാസ് മുക്കോലക്കൽ, യാസീൻ എം., ആസിഫ് വി., റസിൻ റഫീഖ്, നയീം എം. സി, റുബിൻ റഫീഖ്, സജീർ എൻ.വി, ആരിഫ് കെ.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവ ജനറൽ സെക്രട്ടറി നബീൽ എം.പി സ്വാഗതവും വിവ ട്രഷറർ അഫ്സർ പുനത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.