ദോഹ: ഖത്തറിലെ വടകരക്കാരുട കൂട്ടായ്മയായ വിവ നടത്തുന്ന കലാ കായിക മാമാങ്കമായ ‘വിവ ഫെസ്റ്റ്’ ന് തുടക്കമായി. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ: അബ്ദുൽ സമദ് ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈനിൽ നടന്ന മിക്സഡ് മാർഷൽ ആർട്സ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വെങ്കല മെഡൽ നേടിയ ഷമ്മാസ് അബ്ദുൽ ലത്തീഫിനും സി.ബി.എസ്.ഇ അണ്ടർ 19 വോളിബാൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച റിദാൻ ഫാറൂഖിനും ഉപഹാരം നൽകി. വോളിബാൾ കിക്ക് ഓഫ് ഷബീർ സാജിദ് നിർവഹിച്ചു.
ആഷിക്ക് മുഖ്യാതിഥിയായി. മൂസ കെ.പി, അസ്ലം എൻ.വി, കുത്സു കേയി, ബഷീർ എൻ.വി, ഹാരിസ് സി.സി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വിവ പ്രസിഡന്റ് അൻവർ സാഫിർ സി.എ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ നജീബ് ആമുഖം നൽകി. സിറാജുദ്ദീൻ എം.വി ആശംസ നേർന്നു. ജനറൽ സെക്രട്ടറി നബീൽ എം.പി സ്വാഗതവും വൈസ് ചെയർമാൻ കുഞ്ഞമ്മദ് കാപ്പാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.