ദോഹ: ഗൾഫ് സന്ദർശനങ്ങളുടെ ഭാഗമായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ചൊവ്വാഴ്ച വൈകീട്ട് ദോഹയിലെത്തി. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തുന്ന ആദ്യ ഗൾഫ് പര്യടനത്തിൽ സൗദിയിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം ഖത്തറിലെത്തിയത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ നേതൃത്വത്തിൽ ഉന്നത സംഘം ഉർദുഗാനെ സ്വീകരിച്ചു. തുർക്കിയയിലെ ഖത്തർ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി, ഖത്തറിലെ തുർക്കിയ അംബാസഡർ ഡോ. മുസ്തഫ ഗോക്സു എന്നിവരും സംബന്ധിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ചയും വിവിധ കരാറുകളിലെ ഒപ്പുവെക്കലുമെല്ലാം സന്ദർശനത്തിന്റെ ഭാഗമായുണ്ട്.
തുർക്കിയയിലേക്ക് വിവിധ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന്റെ കൂടി ഭാഗമായാണ് പ്രസിഡന്റിന്റെ ഗൾഫ് പര്യടനം. ചൊവ്വാഴ്ച ഖത്തരി-ടർക്കിഷ് ബിസിനസ് കൗൺസിൽ യോഗം ചേർന്നതായി തുർക്കിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 200ഓളം വ്യാപാര പ്രമുഖർ ഉർദുഗാനൊപ്പമുള്ള സംഘത്തിലുണ്ട്. പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി തുര്‍ക്കിയ വൈസ് പ്രസിഡന്റ് ഷെവ്ദെ യില്മസും ധനമന്ത്രി മെഹ്മെദ് സിംസേകും അടങ്ങുന്ന ഉന്നതതല സംഘം കഴിഞ്ഞയാഴ്ച ഖത്തർ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.