ദോഹ: രാജ്യത്തിെൻറ ജലസുരക്ഷ വർധിപ്പിക്കുന്നതിന് 383 കിണറുകളുൾപ്പെടെ മഴവെള്ള സംഭരണ സംവിധാനം നിർമിക്കാനുള്ള പദ്ധതിയുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ). വിശദമായ പാരിസ്ഥിതിക പഠനങ്ങൾക്കു ശേഷം ശാസ്ത്ര-സാങ്കേതികാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും മഴവെള്ളം ബാഷ്പീകരിക്കപ്പെടുന്നതിന് മുമ്പായി സാധ്യമാകുന്ന തോതിൽ ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കഹ്റമ ട്വീറ്റ് ചെയ്തു.
മഴവെള്ളം സംഭരിക്കാനുള്ള കിണറുകളുടെ നിർമാണത്തിന് കഹ്റമ മേൽനോട്ടം വഹിക്കും. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന, താഴ്ന്ന പ്രദേശങ്ങളിലാണ് കിണറുകൾ നിർമിക്കുകയെന്നും ശേഖരിച്ച ജലത്തിെൻറ ഗുണമേന്മയും സുരക്ഷയും സംരക്ഷിക്കാനായി മലിനീകരണത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും വിദൂരത്തായിരിക്കും കിണറുകളുടെ സ്ഥാനമെന്നും കഹ്റമ വ്യക്തമാക്കി. പദ്ധതി വിശദീകരിക്കുന്ന ചിത്രങ്ങളും ഇൻഫോഗ്രാഫിക്സും കഹ്റമ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിണറുകളിൽ ശേഖരിച്ച മഴവെള്ളം അക്വിഫെറിലേക്ക് മാറ്റുകയാണ് ചെയ്യുക.
രാജ്യത്തിെൻറ ഭൂഗർഭ ജലത്തോത് വർധിപ്പിക്കുന്നതിന് മഴവെള്ള സംഭരണികൾ സഹായിക്കുന്നതോടൊപ്പം വന്യജീവികളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിനും ഏറെ സഹായമാകുന്നു. കന്നുകാലികൾക്കാവശ്യമായ വെള്ളം നൽകാനും അതുവഴി രാജ്യത്തിെൻറ പരിസ്ഥിതി ശക്തിപ്പെടുത്താനും പദ്ധതി ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
മഴവെള്ള സംഭരണത്തിനായി പ്രത്യേക സംവിധാനം വികസിപ്പിക്കുമെന്നും ഗുരുത്വാകർഷണത്തിെൻറ പിൻബലത്തോടെ ഇവ അക്വിഫെറിലേക്ക് മാറ്റുമെന്നും കഹ്റമ കഴിഞ്ഞവർഷം വ്യക്തമാക്കിയിരുന്നു. രണ്ട് ഘട്ടങ്ങളിലായി നിർമിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 60 കിണറുകളാണ് നിർമിച്ചത്.
രണ്ടാംഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. ഖത്തറിെൻറ ജലസുരക്ഷ ഉറപ്പാക്കുന്നതിന് അഞ്ച് ഭൂഗർഭ ശുദ്ധജല വയലുകളും കഹ്റമ നേരത്തെ നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.