ദോഹ: ഖത്തർ ദേശീയ കായികദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാട് കൂട്ടം ഖത്തർ’ സ്പോർട്സ് മീറ്റ് അപ്പ് സംഘടിപ്പിച്ചു. ദേശീയ കായികദിനത്തിൽ ആസ്പയർ പാർക്കിലാണ് പരിപാടി നടന്നത്. വയനാട് പ്രവാസികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വയനാട് കൂട്ടം ഖത്തർ കോഓഡിനേറ്റർമാരായ അൻവർ സാദത്ത്, അനിൽമാത്യു, ലതാ കൃഷ്ണ, റയീസ് അലി, അബ്ദുൽ മുജീബ്, ഫരീദ, ലെജു, സുധീർബാബു, ശാന്തി അഗസ്റ്റിൻ, മിർഷാദ് ചാലിയാടൻ, റമീഷ് ഇബ്രായി, ഗുൽഷാദ്, അബ്ദുൽ ജലീൽ, ജിഷ എൽദോ, അലവി വയനാടൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.