ദോഹ: വിശുദ്ധ റമദാൻ പടിക്കലെത്തി നിൽക്കെ, പൊതുജനങ്ങൾക്ക് റമദാനിൽ ആരോഗ്യകരമായ ജീവിതശൈലികൾക്ക് സഹായകരമാകുന്ന വാർഷിക റമദാൻ വെബ്സൈറ്റ് വീണ്ടും ആരംഭിച്ചു.
ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നീ ആരോഗ്യമേഖലയിലെ പങ്കാളികളാണ് വാർഷിക വെബ്സൈറ്റ് പുനരാരംഭിച്ചിരിക്കുന്നത്.
റമദാൻ മാസത്തിൽ ആരോഗ്യകരമായ ജീവിതം തുടരുന്നതിനായും ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കുന്നതിനായും ആരംഭിച്ച ഖത്തറിലെ ആദ്യ വെബ്സൈറ്റ് കൂടിയാണ് ആരോഗ്യവകുപ്പ് വരുന്ന റമദാനിലേക്കായി വീണ്ടും ലോഞ്ച് ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യശൈലി ജീവിതത്തിൽ പകർത്തുന്നതിനുള്ള വിജ്ഞാനങ്ങളും ആരോഗ്യകുറിപ്പുകളും അടങ്ങുന്നതാണ് വെബ്സൈറ്റെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറും ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻ കമ്മിറ്റി ചെയർമാനുമായ അലി അൽ ഖാതിർ പറഞ്ഞു.
റമദാൻ മാസത്തിൽ മാത്രമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക കോളവും വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം ഹമദ് മെഡിക്കൽ കോർപറേഷെൻറയും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷെൻറയും ആരോഗ്യമന്ത്രാലയത്തിെൻറയും സംയുക്തസംരഭത്വത്തിലാണ് വെബ്സൈറ്റ് ആരംഭിക്കുന്നത്. വെബ്സൈറ്റിെൻറ വിജയമാണ് ഈ വർഷവും മാറ്റങ്ങളോടെ റീലോഞ്ച് ചെയ്യുന്നതിനുള്ള നടപടി എളുപ്പമാക്കിയത്. സന്തുലിതമായ ആരോഗ്യം ജീവിതത്തിൽ കൊണ്ടുവരുന്നതിന് ഏറ്റവും അനുയോജ്യമായ മാസമാണ് റമദാൻ.
വ്രതവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും അത് സംബന്ധിച്ച് കൈക്കൊള്ളേണ്ട നടപടികളും അടിസ്ഥാന വിവരങ്ങളും വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങി ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനുള്ള പ്രധാന വിവരങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു. അലി അൽ ഖാതിർ പറഞ്ഞു.
വ്രതത്തിെൻറ ഗുണങ്ങൾ, വിവിധ ആരോഗ്യപ്രശ്നങ്ങളുള്ളവർ വ്രതമെടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ആകർഷകമായ ഹെൽത്ത് ടിപ്പുകളുമായുള്ള ദൈനംദിന കലണ്ടർ, തുടരെത്തുടരെയെത്തുന്ന ചോദ്യങ്ങൾക്കുള്ള സംക്ഷിപ്തമായ മറുപടികൾ എന്നിവ വെബ്സൈറ്റിലുണ്ട്. വ്രതമെടുക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ പരമാവധി കുറക്കുന്നതിനും കൂടുതൽ ഉപകാരങ്ങൾ ലഭ്യമാക്കുന്നതിനുമായുള്ള അടിസ്ഥാന വിവരങ്ങളും കുറിപ്പുകളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിക്കുന്നത്.
www.hamad.qa/ramadanhealth എന്ന അഡ്രസിലാണ് പ്രസ്തുത വെബ്സൈറ്റ് ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.