ദോഹ: റമദാനും പെരുന്നാളും ഉൾപ്പെടെ ദൈർഘ്യമേറിയ ആഘോഷനാളുകൾ കഴിഞ്ഞതിനു പിന്നാലെ ബുധനാഴ്ച മുതൽ ലുസൈൽ ബൊളെവാഡിൽ വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി നൽകും. റമദാനിൽ രാത്രികാലങ്ങളിൽ വാഹന ഗതാഗതങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബൊളെവാഡ് ഈദ് അവധിക്കാലത്ത് പ്രധാന ആഘോഷ വേദിയുമായിരുന്നു.
പെരുന്നാളിന്റെ ഒന്നാംദിനം മുതൽ വിവിധ ആഘോഷ പരിപാടികൾക്ക് വേദിയായ ബൊളെവാഡിൽ ദിനംപ്രതി ആയിരത്തോളം പേരാണ് എത്തിയത്. കാൽനടക്കാരും കലാകാരന്മാരും കൈയടക്കിയ ബൊളെവാഡിലെ തെരുവുകളിൽ ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ കാറുകൾക്കും സഞ്ചരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.