ദോഹ: ആകാശത്തിലെ കൊട്ടാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബോയിങ്ങിെൻറ അതിനൂതന വിമാനമായ 777-9 ഖത്തർ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തി. പുതുതലമുറയിലെ ഏറ്റവും അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളുള്ള ബോയിങ് 777 പ്രദർശനത്തിനായാണ് ദോഹയിലെത്തിയത്. വി.ഐ.പി അതിഥിയെ വരവേൽക്കാനായി ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ എത്തി. ഇരട്ട എൻജിനിൽ ലോകത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള വിമാനംകൂടിയാണ് ബോയിങ് 777-9. ബോയിങ്ങിെൻറ ആഗോള ലോഞ്ച് കസ്റ്റമര്‍ എന്ന നിലയിലാണ് ബോയിങ് ദോഹയിലെത്തിയത്. ദുബൈ എയര്‍ ഷോയുടെ ഭാഗമായി വിമാനം മിഡില്‍ ഈസ്റ്റിൽ പങ്കാളിയായ ബോയിങ് 777 സിയാറ്റിലേക്ക് മടങ്ങും വരെ ദോഹയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.