ദോഹ: ഇന്ത്യൻ കൾച്ചറൽ സെൻററിൽ (ഐ.സി.സി) ഏതെങ്കിലും സേവനങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണ്, നടപടികൾ ഏതു വരെയായി തുടങ്ങിയ കാര്യങ്ങൾ അപേക്ഷകന് ഓൺലൈനിൽ തന്നെ അറിയാൻ േസവനം തയാറായി.
ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് അനുബന്ധസംഘടനയായ ഐ.സി.സിക്ക് ലഭിക്കുന്നത്. അബൂഹമൂറിലാണ് ഐ.സി.സി പ്രവർത്തിക്കുന്നത്. അപേക്ഷയുടെ തൽസ്ഥിതി പിന്തുടരാൻ സഹായിക്കുന്ന പുതിയ ഒാൺലൈൻ ട്രാക്കിങ് സംവിധാനമാണ് തയാറായത്. https://getappointment.iccqatar.com/track എന്ന വെബ് പോർട്ടലിലാണ് ഈ സൗകര്യമുള്ളത്. അപേക്ഷ സമർപ്പിച്ച് 12 മണിക്കൂർ കഴിഞ്ഞാലേ ഒാൺലൈനിൽ അപേക്ഷയുടെ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.പാസ്പോർട്ട് പുതുക്കുന്നതിനോ മറ്റു രേഖകൾക്കോ അപേക്ഷിച്ചവർക്ക് അതിെൻറ നിലവിലെ സ്റ്റാറ്റസ് ഈ ഒാൺലൈൻ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.
കോൺസുലർ സേവനങ്ങൾക്കായുള്ള അപേക്ഷയുടെ എല്ലാ വിവരങ്ങളും സ്റ്റാറ്റസും പുതിയ സംവിധാനത്തിലൂടെ അറിയാൻ കഴിയും. ഇതിനാൽ അപേക്ഷകളുടെ വിവരങ്ങൾ അറിയാൻ ഇനിമുതൽ ഐ.സി.സിയിൽ നേരിട്ടെത്തേണ്ട. ഫോൺ വിളിച്ച് അന്വേഷിക്കുകയും വേണ്ട. നടപടികൾ പൂർത്തിയായാൽ 'റെഡി അറ്റ് ഐ.സി.സി' എന്ന സ്റ്റാറ്റസ് പോർട്ടലിൽ കാണിക്കും. ഇതിനുശേഷം സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയാൽ മതിയാകും. അപേക്ഷകർക്ക് പുതിയ സംവിധാനം ഏറെ സഹായകരമാകുമെന്ന് ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ പറയുന്നു. അപേക്ഷയിലെ നടപടികൾ വൈകുന്നത് സംബന്ധിച്ചും അതിെൻറ കാരണവും ഒാൺലൈൻ സംവിധാനത്തിൽ അറിയാൻ സാധിക്കും.
ഇന്ത്യൻ എംബസിയിൽനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ട്രാക്കിങ് സംവിധാനം പ്രവർത്തിക്കുക. കോവിഡ് -19 സാഹചര്യത്തിൽ ഐ.സി.സിക്കും അപേക്ഷകർക്കും പുതിയ സംവിധാനം ഏറെ സഹായകരമാണ്.കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കോൺസുലർ സേവനങ്ങൾ ഇന്ത്യൻ കൾച്ചറൽ സെൻററിൽ ജൂൺ 23 മുതൽ പുനരാരംഭിച്ചിരുന്നു. https://getappointment.iccqatar.com/ എന്ന ലിങ്കിലൂടെയാണ് സേവനങ്ങൾക്കുള്ള അപ്പോയിൻറ്മെൻറുകളെടുക്കേണ്ടത്. ആദ്യം ലഭിക്കുന്ന അപ്പോയിൻറ്മെൻറുകളായിരിക്കും പരിഗണിക്കുക. ഐ.സി.സിയിലെ അപ്പോയിൻറ്മെൻറുകൾ ടെലിഫോണിൽ ലഭ്യമല്ല. പുതിയ ഒാൺലൈൻ സംവിധാനം നിലവിൽ വന്നതോടെയാണ് ടെലിഫോൺ അപ്പോയിൻറ്മെൻറ് ബുക്കിങ് നിർത്തിവെച്ചത്.
കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ, രണ്ട് മാസത്തിനുള്ളിൽ കാലാവധി കഴിയുന്ന പാസ്പോർട്ടുകൾ എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷകളും നവജാത ശിശുക്കളുടെ പാസ്പോർട്ടിനായുള്ള അപേക്ഷകളുമടക്കം സ്വീകരിക്കുന്നുണ്ട്. പാസ്പോർട്ട് സേവനങ്ങൾക്കായി അപേക്ഷകന് മാത്രമാണ് ഐ. സി.സിയിലേക്ക് പ്രവേശനാനുമതി ലഭിക്കുക. അപേക്ഷകെൻറ കൂടെയുള്ളവരെ ഒരു കാരണവശാലും ഐ.സി.സിയിലേക്ക് പ്രവേശിപ്പിക്കുകയില്ല. അതേസമയം, രക്ഷിതാവിനൊപ്പം കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമുണ്ടാവുകയില്ല.
ശനി മുതൽ വ്യാഴം വരെ വൈകീട്ട് നാലിനും ആറിനും ഇടയിൽ മാത്രമേ പാസ്പോർട്ടുകൾ ശേഖരിക്കാൻ അനുവാദമുള്ളൂ. പാസ്പോർട്ട് ശേഖരിക്കുന്നതിനായി നേരത്തേ അപ്പോയിൻറ്മെൻറ് ആവശ്യമില്ല.അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പണമടച്ചതിെൻറ ഒറിജിനൽ രസീത് കൊണ്ടുവരേണ്ടതാണ്.അപേക്ഷകൻ നിർബന്ധമായും ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇഹ്തിറാസ് ആപ്പിൽ പച്ച കോഡുള്ളവർക്ക് മാത്രമേ ഐ.സി.സിയിലേക്ക് പ്രവേശനം അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.