ദോഹ: മക്കളുടെ കൂട്ടുകാരായും അവർക്കൊപ്പം നടന്നും ഇഷ്ടങ്ങളിൽ പങ്കു ചേർന്നും എങ്ങനെ നല്ലൊരു രക്ഷിതാവാകാമെന്ന പാഠങ്ങളുമായി വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച പാരന്റിങ് സെഷൻ ശ്രദ്ധേയമായി. ‘പോസിറ്റിവ് പാരന്റിങ് ഫോർ മദർ’ എന്ന തലക്കെട്ടിൽ അംഗങ്ങൾക്കായി നടത്തിയ പരിപാടിയിൽ പെരുമ്പിലാവ് അൻസാർ ട്രെയിനിങ് കോളജ് പ്രിൻസിപ്പലും കൗൺസിലറുമായ ഡോ. മഹ്മൂദ് ഷിഹാബ് സംസാരിച്ചു. ‘പഴയ തലമുറയെ അപേക്ഷിച്ച് പുതു തലമുറ മാതാപിതാക്കളുടെ മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ട്. അത് മറികടക്കണമെങ്കിൽ കാലത്തിനനുസരിച്ച് മാതാപിതാക്കളും വളരണമെന്ന് അദ്ദേഹം പറഞ്ഞു. ടെക്നോളജിയിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളോടൊപ്പം ചേർന്ന് അവർ ഉപയോഗിക്കുന്ന ആപ്പുകളെ കുറിച്ചും ഗെയിമുകളെ കുറിച്ചും രക്ഷിതാക്കളും അറിവ് നേടുക. എങ്കിൽ മാത്രമേ അവരെ നേരായ ദിശയിേലക്ക് നയിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ഉണർത്തി.
കുട്ടികളുടെ ഭാഷയിൽ സംസാരിച്ച്, അവർക്ക് മനസ്സിലാകുന്ന രീതിയിൽ അവരോടൊപ്പം കളിക്കുകയും സമയം ചെലവഴിക്കുകയും വിജ്ഞാനം പകർന്നും ആരോഗ്യകരമായ രക്ഷാകർതൃത്വം നയിക്കാൻ കഴിയുമെന്ന് ഓർമിപ്പിച്ചു. സി.ഐ.സി മൻസൂറ ഹാളിൽ നടന്ന പരിപാടിയിൽ ഹന ഫാത്തിമ പ്രാർഥന നിർവഹിച്ചു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം സുനില അബ്ദുൽ ജബ്ബാർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.