ദോഹ: വിമൻ ഇന്ത്യ ഖത്തറിന്റെ നേതൃനിരയിലുള്ള വനിതകൾക്കായി ‘ലേൺ, ലീവ്, ലീഡ്’ എന്ന തലക്കെട്ടിൽ നേതൃ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മുൻ കേരള മജ്ലിസ് എജുക്കേഷൻ ബോർഡ് ഡയറക്ടർ ഡോ. സുഷീർ ഹസ്സൻ സംസാരിച്ചു. ആശയ വിനിമയവും, വിശ്വസ്തതയും കൃത്യമായ അറിവുമാണ് നേതൃത്വം നേടിയെടുക്കേണ്ട ഒന്നാമത്തെ ഗുണം. നേടിയെടുത്ത അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്ത് അവരെ തങ്ങളുടെ മാർഗത്തിലെത്തിക്കുക എന്നതും, കൂടെയുള്ളവരുടെ കഴിവുകൾ കണ്ടെത്തി വേണ്ട പ്രചോദനവും, പ്രോത്സാഹനവും നൽകി അവരെ വളർത്തി കൊണ്ടുവരുക, നല്ല ഒരു ശ്രോതാവായിരിക്കുക തുടങ്ങിയ ഗുണങ്ങൾ കൂടെ നേതൃത്വത്തിലുള്ളവർ ആർജിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.സി മൻസൂറ ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ശബാന ഹാഷിം പ്രാർഥന നിർവഹിച്ചു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ഷംല റഷീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇലൈഹി സബീല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.