ദോഹ: വായനദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ ഖത്തർ വക്റ സോൺ ‘അറിഞ്ഞു വായിക്കാം’ തലക്കെട്ടിൽ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ‘വായനയുടെ പ്രാധാന്യം’ വിഷയത്തിൽ ക്യു.എഫ്.എം റേഡിയോ നെറ്റ് വർക്ക് സി.ഇ.ഒ അൻവർ ഹുസൈൻ സംസാരിച്ചു.
പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ് ലോയുടെ ആൽകെമിസ്റ്റ് സുമി അസീം, കമല സുറയ്യയുടെ കവിത സമാഹാരം ‘യാ അല്ലാഹ്’ മുഹ്സിന സൽമാൻ, ഡോ. അലി ശരീഅത്തിയുടെ ‘ഹജ്ജ്’ സയ്യിദ പാഷ തുടങ്ങിയവർ പരിചയപ്പെടുത്തി. വിമൻ ഇന്ത്യ ഖത്തർ വക്റ സോൺ വൈസ് പ്രസിഡന്റ് ശബാന മഖ്ബൂൽ സ്വാഗതവും സെക്രട്ടറി ഷമ്സത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.