ദോഹ: വായനദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ-ദോഹ സോണുകൾ സംയുക്തമായി ‘വെളിച്ചമാണ് വായന’ തലക്കെട്ടിൽ വായനസദസ്സ് നടത്തി. ഖത്തറിലെ പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ. താജ് ആലുവ ‘വായനയുടെ പ്രാധാന്യം’ വിഷയത്തിൽ സംസാരിച്ചു. കൃത്യമായ പരിശീലനത്തിലൂടെ വായനയെ വളർത്തിയെടുക്കാമെന്നും മനസ്സിനുള്ള വ്യായാമമാണ് വായനയെന്നും അദ്ദേഹം പറഞ്ഞു.
‘മുൾച്ചെടിയും കരയാമ്പൂവും’ എന്ന ഫലസ്തീൻ ആക്ടിവിസ്റ്റ് യഹ്യ സിൻവാറിന്റെ നോവൽ വാഹിദ സുബിയും, ജെയിംസ് ക്ലിയർ രചിച്ച ‘അറ്റോമിക് ഹാബിറ്റ്സ്’ എന്ന പുസ്തകം ത്വയ്യിബ അർഷദും പരിചയപ്പെടുത്തി. ‘ബഷീറിന്റെ കഥാലോകവും മലയാള ഭാഷയും’ തലക്കെട്ടിൽ സുനില ജബ്ബാർ വിഷയമവതരിപ്പിച്ചു. എഴുത്തുകാരിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകല ഗോപിനാഥ് വായനാനുഭവങ്ങൾ പങ്കുവെച്ചു. സീനത്ത് മുജീബിന്റെ അമൃതവാണി ആലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ സലീല മജീദ് സ്വാഗതവും സി.എച്ച്. ഫൈറൂസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.