ദോഹ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, അപകടങ്ങളും മരണങ്ങളും കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ കൈമാറ്റം എന്നിവക്കായി തൊഴിൽ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ധാരണപത്രം ഒപ്പുവെച്ചു.
ധാരണപത്രത്തിൽ ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, തൊഴിൽ മന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർറി എന്നിവർ ഒപ്പുവെച്ചു.
ആരോഗ്യ മന്ത്രാലയത്തിനും തൊഴിൽ മന്ത്രാലയത്തിനും ഇടയിൽ സഹകരണം ശക്തമാക്കുക, തൊഴിൽ സുരക്ഷ, ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ രണ്ട് മന്ത്രാലയങ്ങൾക്കുമിടയിൽ ഏകീകരിക്കുക, തൊഴിലിടങ്ങളിലെ അപകടങ്ങളെ തുടർന്നുണ്ടാകുന്ന പരിക്കുകളും മരണനിരക്കും കുറക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ദേശീയ ആരോഗ്യ തന്ത്രപ്രധാന പദ്ധതി 2018-2022 അടിസ്ഥാനമാക്കി തൊഴിൽ ആരോഗ്യ, സുരക്ഷ സംബന്ധിച്ച നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിനായുള്ള പൊതുപദ്ധതി ആവിഷ്കരിക്കലും ഇതിെൻറ ഭാഗമാണ്.
തൊഴിൽ ആരോഗ്യ, സുരക്ഷ വർധിപ്പിക്കുന്നതിന് തെളിവധിഷ്ഠിത തീരുമാനമെടുക്കുക, പുതിയ തൊഴിൽ നയങ്ങൾ രൂപപ്പെടുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായ അടിത്തറ രൂപപ്പെടുത്തുക തുടങ്ങിയവയും ഇതിലുൾപ്പെടും.
വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും കൈമാറ്റം ചെയ്യുന്നതിൽ ഏകീകൃത, സമഗ്ര ദേശീയ വിവര സംവിധാനം വികസിപ്പിക്കുന്നതിലുള്ള പദ്ധതിയുടെ ഭാഗമായാണ് രണ്ട് മന്ത്രാലയങ്ങളും ധാരണപത്രം ഒപ്പുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.