ലോകകപ്പ്​: നവംബർ ഒന്ന്​ മുതൽ ദോഹ കോർണിഷിൽ ഗതാഗത വിലക്ക്​

ദോഹ: ലോകകപ്പ്​ ആഘോഷങ്ങളുടെ വേദിയായ ദോഹ കോർണിഷിൽ നവംബർ ഒന്ന്​ മുതൽ തന്നെ വാഹന യാത്രക്ക്​ വിലക്കേർപ്പെടുത്തി. ലോകകപ്പ്​ കഴിയുന്ന ഡിസംബർ 19 വരെ ദോഹ കോർണിഷിൽ കാൽനടയാത്രക്കാർക്ക്​ മാത്രമായി പ്രവേശനം നിയന്ത്രിക്കുമെന്ന്​ അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്​ തീരുമാനം.

​നവംബർ 20ന്​ കിക്കോഫ്​ കുറിക്കുന്ന ലോകകപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായാണ്​ 20 ദിവസം ​മുമ്പു തന്നെ കോർണിഷിലേക്കുള്ള വാഹന പ്രവേശനത്തിന്​ നിയന്ത്രണം ഏർപ്പെടുത്തിയത്​.

ലോകകപ്പ്​ വേളയിൽ ഖത്തറിൻെറ ആഘോഷങ്ങളുടെ പ്രധാന വേദിയാണ്​ ദോഹ കോർണിഷ്​. ആറ്​ കിലോമീറ്റർ ദൂരത്തിൽ ഫാൻ വിവിധ ആഘോഷ പരിപാടികൾക്കായിരിക്കും കോർണിഷ്​ വേദിയാവുന്നത്​. ഓരോ ദിവസവും ആറ്​ ലക്ഷ​േത്താളം പേരെയാണ്​ ​ടൂർണമെൻറ്​ സമയത്ത്​ കോർണിഷിൽ പ്രതീക്ഷിക്കുന്നത്​. കോർണിഷിനോട്​ ചേർന്നുള്ള അൽ ബിദ്ദ പാർക്കാണ്​ ലോകകപ്പിൻെറ ഏറ്റവും പ്രധാനപ്പെട്ട ഫിഫ ഫാൻ സോൺ.

Tags:    
News Summary - world cup football 2022: Traffic ban on Doha Corniche from November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.