ലോകകപ്പ്​ ടിക്കറ്റ്​ ഭാഗ്യച്ചെപ്പ്​ തുറന്നു; ജൂൺ 15 വരെ പണമടക്കാം

ദോഹ: ​ഖത്തർ ലോകകപ്പ്​ ടിക്കറ്റ്​ വിൽപനയുടെ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പ്​ പൂർത്തിയായി. നറു​ക്കെടുപ്പിൽ ടിക്കറ്റ്​ ലഭിച്ച ഭാഗ്യവാന്മാർ ജൂൺ 15ന്​ ഖത്തർ സമയം ഉച്ച 12ന്​ മുമ്പായി പണമടച്ച്​ തങ്ങളുടെ ടിക്കറ്റ്​ സ്വന്തമാക്കണമെന്ന്​ ഫിഫ അറിയിച്ചു. ഏപ്രിൽ 28ന്​ അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങിന്‍റെ റാൻഡം നറുക്കെടുപ്പ്​ ഫലങ്ങളാണ്​ ​ചൊവ്വാഴ്​ച ഉച്ചയോടെ fifa.com/tickets വെബ്​സൈറ്റ്​ വഴിയും ബുക്ക്​ ചെയ്തവരുടെ ഇ മെയിൽ വഴിയും അറിയിച്ചു തുടങ്ങിയത്​.

ടിക്കറ്റ്​ ലഭ്യമായവർക്ക്​ ഫിഫ ടിക്കറ്റ്​സിലെ ​അക്കൗണ്ട്​ വഴി തന്നെ വിശദാംശങ്ങൾ നൽകി പണം അടക്കാവുന്നതാണ്​. ജൂൺ 15 ഉച്ച 15ന്​ മുമ്പായി പണം അടച്ചില്ലെങ്കിൽ ലഭ്യമായ ടിക്കറ്റുകൾ അസാധുവായി മാറും. ഈ സമയത്ത്​ പുതിയ ടിക്കറ്റ്​ അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന്​ ഫിഫ അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ 2.35 കോടി ടിക്കറ്റിനാണ്​ ആവശ്യക്കാരുണ്ടായത്​. എന്നാൽ, ഈ റൗണ്ടിൽ 10 ലക്ഷം ടിക്കറ്റുകൾ മാത്രമാണ്​ ഫിഫ നീക്കിവെച്ചത്​. അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്​, ഫ്രാൻസ്​, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളിൽ നിന്നാണ്​ ഏറ്റവും കൂടുതൽ ബുക്കിങ്ങുണ്ടായത്​. ഖത്തറിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ഫുട്​ബാൾ ആരാധകർ വ്യാപകമായി ടിക്കറ്റിന്​ അപേക്ഷിച്ചിട്ടുണ്ട്​. ഡിസംബർ 18ന്​ നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ്​ ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്‍റീന - മെക്സികോ, അർജന്‍റീന -സൗദി അറേബ്യ, ഇംഗ്ലണ്ട്​ - അമേരിക്ക, പോളണ്ട്​ -അർജന്‍റീന മത്സരങ്ങൾക്കാണ്​ ഗ്രൂപ്പ്​ റൗണ്ടിൽ ഏറെ ആവശ്യക്കാരുള്ളത്​. 

Tags:    
News Summary - World Cup ticket lottery opens; Payment can be made until June 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.