ദോഹ: നവംബർ 14ന് ലോകം പ്രമേഹദിനമായി ആചരിക്കുേമ്പാൾ ഗൾഫ്രാജ്യങ്ങളിൽ അപകടകരമാംവിധം പ്രമേഹരോഗികൾ വർധിക്കുന്നു. ഷുഗർ അഥവാ പ്രമേഹം ഗൾഫിലെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ കീഴടക്കുകയാണെന്ന് ഇൻറനാഷനൽ ഡയബറ്റ്സ് ഫെഡറേഷെൻറ (െഎ.ഡി.എഫ്) കണക്കുകൾ പറയുന്നു.
ലോകത്ത് 387 മില്ല്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്. 2035 ആകുേമ്പാഴേക്കും ഇത് 592 മില്ല്യൺ ആകും. 2014ലെ കണക്ക് പ്രകാരം ഗൾഫ് രാജ്യങ്ങളും ആഫ്രിക്കയും ഉൾപ്പെടുന്ന മിന (MENA –Middle East and North Africa) പ്രവിശ്യയിൽ മാത്രം 3.7 കോടി പ്രമേഹ രോഗികളുണ്ട്. 2035ൽ ഇത് 6.8 കോടിയാകും. ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണ് പഠന റിപ്പോർട്ട്. ഐ.ഡി.എഫ് റിപ്പോർട്ട് പ്രകാരം ഗൾഫ് രാജ്യങ്ങളിൽ പത്തിൽ ഒരാൾക്ക് പ്രമേഹരോഗമുണ്ട്.
നിലവിലെ സ്ഥിതി തുടർന്നാൽ 20 വർഷത്തിനുള്ളിൽ 80 ശതമാനത്തിലധികം ഗൾഫ് വാസികളും പ്രമേഹത്തിന് ചികിത്സ തേടേണ്ടി വരും. എല്ലാ ഗൾഫ് രാജ്യങ്ങളിലും െഎ.ഡി.എഫിെൻറ കീഴിൽ ഡയബറ്റ്സ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രമേഹം കണ്ടെത്താനുള്ള വിവിധ പരിശോധനകൾ, ഇതിനായുള്ള വിവിധ ഉപകരണങ്ങളുടെ ചെറിയ തുക വാങ്ങിയുള്ള വിൽപന, ഡോക്ടർ അടക്കമുള്ള വിദഗ് ധരുടെ സേവനം, ചികിൽസക്കുള്ള സഹായം, വ്യായാമമുറകൾ ചെയ്യാനുള്ള അത്യാധുനിക ജിംനേഷ്യം, വിശാലമായ ൈലബ്രറി, ഭക്ഷണരീതികൾ സംബന്ധിച്ച ബോധവത്കരണം തുടങ്ങിയ സൗജന്യസേവനങ്ങൾ അസോസിയേഷനുകളുടെ ഒാഫിസിൽ ലഭിക്കും. സ്വദേശികൾക്ക് മാത്രമല്ല മലയാളികളടക്കമുള്ള വിദേശികൾക്കും ഇവയുടെ സേവനം ലഭ്യമാണ്. വിശദവിവരങ്ങൾ www.idf.org എന്ന സൈറ്റിൽ ലഭ്യമാണ്.
ഖത്തറിൽ മൊത്തം ജനസംഖ്യയിൽ 13.5 ശതമാനം ആളുകളും പ്രമേഹമുള്ളവരാണെന്ന് ഖത്തർ ഡയബറ്റ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുേമ്പാഴാണ് പ്രമേഹം ഉണ്ടാകുക. ഇന്‍സുലിൻ ഹോര്മോണിെൻറ ഉൽപാദനക്കുറവുകൊണ്ടോ ഇന്സുലിെൻറ പ്രവര്‍ത്തനശേഷി കുറയുന്നതു കൊണ്ടോ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ ചെറുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.