ലോകത്തിലെ ഏറ്റവും സുരക്ഷിതം ‘നമ്മുടെ ഖത്തർ’

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തറിന് വീണ്ടും ഒന്നാംസ്​ഥാനം. ആഗോള ഡേറ്റാബേസ്​ സ്​ഥാപനമായ നുംബിയോ പുറത്തുവിട്ട ൈക്രം സൂചിക 2020ലാണ് ഖത്തർ ഒന്നാമതെത്തിയത്. അറബ് ലോകത്തും  ഖത്തറിന് ഒന്നാം സ്​ഥാനമാണ്​. 133 രാജ്യങ്ങളാണ് നുംബിയോ സൂചികയിലുള്ളത്.2015 മുതൽ 2019 വരെയുള്ള കാലയളവിൽ ഖത്തറി​െൻറ നേട്ടങ്ങളുടെ തുടർച്ചയാണ് ഇതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ്  ചെയ്തു. 2017ലും 2019ലും ഖത്തർതന്നെയായിരുന്നു ഒന്നാമത്​. ഈ കാലയളവിൽ അറബ് ലോകത്തും സുരക്ഷയുടെ  കാര്യത്തിൽ ഖത്തർ ഒന്നാമതെത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

നുംബിയോ റിപ്പോർട്ട് പ്രകാരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഏറ്റവും കുറവ് ഖത്തറിലാണ്. 100ൽ 11.90 പോയൻറാണ് ഖത്തറിനുള്ളത്. സുരക്ഷയിൽ ഒന്നാമതെത്തിയ ഖത്തർ 100ൽ 88.10 പോയൻറും നേടി. 2009 മുതലാണ് നുംബിയോ ഡേറ്റാബേസ്​ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കുറ്റകൃത്യങ്ങൾ താരതമ്യം ചെയ്തും വിവിധ കുറ്റകൃത്യങ്ങൾ തരംതിരിച്ചും കുറ്റകൃത്യ നിയമങ്ങൾ അടിസ്​ഥാനമാക്കിയുമാണ് പട്ടിക തയാറാക്കുന്നത്.

Tags:    
News Summary - world-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.