ദോഹ: ലോകത്തെ ഏറ്റവും മികച്ച ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള വേൾഡ് ട്രാവൽ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള റെന്റ് എ കാർ സ്ഥാപനമായ അൽ മുഫ്തയും. മലയാളികളുടെ ഉടമസ്ഥതയിൽ ഖത്തറിലെ ആദ്യ റെന്റ് എ കാർ കമ്പനിയായി തുടങ്ങി അരനൂറ്റാണ്ടിലേറെ ദൈർഘ്യമുള്ള സേവനപാരമ്പര്യവുമായി ശ്രദ്ധേയമായ സ്ഥാപനമാണ് അൽ മുഫ്ത.
‘കാർ ഹയർ’ വിഭാഗത്തിലാണ് അൽ മുഫ്ത റെന്റ് എ കാർ അവസാന പട്ടികയിൽ ഇടം നേടിയത്. സേവന മികവിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ട്. worldtravelawards.com/vote എന്ന ലിങ്കിൽ പ്രവേശിച്ച് മാർച്ച് 31ന് മുമ്പായി വോട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.