ദോഹ: രാജ്യത്ത് സ്വകാര്യമേഖലയിൽ പുതിയ സ്കൂളുകൾ ആരംഭിക്കാനുള്ള അപേക്ഷകൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. 2021-22 അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകൾ, കിൻറർ ഗാർട്ടനുകൾ എന്നിവ തുടങ്ങാനുള്ള അനുമതിക്കായി നവംബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് അപേക്ഷിക്കേണ്ടത്.
പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് മാന്വൽ പ്രകാരമുള്ള കെട്ടിടമടക്കമുള്ള സൗകര്യം ഉള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷകൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ ജീവനക്കാരോ മന്ത്രാലയത്തിൻെറ കീഴിലുള്ള അനുബന്ധ വിഭാഗങ്ങളിലെ ജീവനക്കാരോ ആകരുത്. 21വയസ്സ് പൂർത്തിയായ ആളാകണം അപേക്ഷകൻ. ഖത്തർ തിരിച്ചറിയൽ കാർഡിൻെറ കോപ്പി അപേക്ഷക്കൊപ്പം നൽകണം. മന്ത്രാലയത്തിൻെറ http://www.edu.gov.qa വെബ്സൈറ്റ് മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിൻെറ സ്വകാര്യ സ്കൂൾ ലൈസൻസിങ് വിഭാഗത്തിൽനിന്നറിയാം. ഫോൺ: 44045128, 44044772.
സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 287 സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.പുതിയ സ്കൂളുകളുടെ ആവശ്യകത പരിശോധിക്കാനായി പുതിയ സമിതി രൂപവത്കരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ ഈയടുത്താണ് അംഗീകാരം നൽകിയത്.സ്കൂൾ പ്രിൻസിപ്പൽമാരെ തെരഞ്ഞെടുക്കുന്ന ചുമതലയും ഈ സമിതിക്കായിരിക്കും.വിദ്യാഭ്യാസ സംവിധാനം വികസിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.സ്കൂൾ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയും രൂപവത്കരിക്കും. ഇതിനുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
സ്കൂളുകൾക്കുള്ള മാർഗരേഖകളും നിയന്ത്രണങ്ങളും തയാറാക്കി സമർപ്പിക്കുക, സ്കൂൾ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുക തുടങ്ങിയവയായിരിക്കും സമിതിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ.
ഖത്തറിലെ സ്കൂളുകളിലെ ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ വിദ്യാഭ്യാസമന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾസ് ലൈസൻസിങ് വിഭാഗത്തിൻെറ കീഴിലാണ്. സ്കൂളുകൾ നടത്താനുള്ള സാമ്പത്തിക ആവശ്യങ്ങൾ, അക്കാദമിക്–വിദ്യാഭ്യാസ കാര്യങ്ങളുടെ നിലവാരം ഉയർത്തൽ, സ്കൂളുകളുടെ നടത്തിപ്പിനുള്ള സാമ്പത്തിക ആവശ്യങ്ങളുടെ കമ്മി, കെട്ടിടങ്ങളുടെ മാറ്റം, ഒരു കെട്ടിടത്തിൽനിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള സ്കൂളുകളു െട മാറ്റം, വാടകനിരക്കിലുള്ള വർധന തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.