ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിയുടെ പ്രവാസി സാഹിത്യോത്സവ് പതിനാലാമത് എഡിഷൻ സമാപിച്ചു . ദോഹ, അസീസിയ, എയർപോർട്ട്, നോർത്ത് എന്നീ സോണുകളിൽ നടത്തിയ പരിപാടികളിൽ 75ൽ പരം മത്സര ഇനങ്ങളിൽ 15 സെക്ടറുകളിൽ നിന്ന് മത്സരിച്ച് വിജയികളായവരാണ് പങ്കെടുത്തത്.
ഖത്തറിലെ വിവിധ സംഘടന, സാംസ്കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത സാഹിത്യോത്സവത്തിൽ ദോഹ സോണിൽ അൽ സദ്ദ് സെക്ടറും, അസീസിയ സോണിൽ ഐൻ ഖാലിദ് സെക്ടറും, എയർപോർട്ട് സോണിൽ ഹിലാൽ സെക്ടറും, നോർത്ത് സോണിൽ മദീന ഖലീഫ സെക്ടറും വിജയികളായി. നവംബർ 15ന് വിപുലമായി സംഘടിപ്പിക്കുന്ന നാഷനൽ സാഹിത്യോത്സവോടുകൂടി കാമ്പയിൻ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.