റിയാദ്: മൂന്നുമാസം നീണ്ട ആശുപത്രി വാസത്തിനുശേഷം സെബാസ്റ്റ്യൻ സുമനസ്സുകളുടെ സഹായത്തോടെ നാടണഞ്ഞു. കന്യാകുമാരി വില്ലുകുറി സ്വദേശി സെബാസ് റ്റ്യൻ (49) ആണ് നാട്ടിലെത്തിയത്. മൂന്നുമാസം മുമ്പാണ് സെബാസ്റ്റ്യന് പക്ഷാഘാതം സംഭവിക്കുകയും ശരീരത്തിൻെറ ഒരു ഭാഗം പൂർണമായി തളർന്നുപോവുകയും ചെയ്തത്. 13 വർഷമായി സൗദിയിലുള്ള സെബാസ്റ്റ്യൻ ജോലിക്കിെടയാണ് തളർന്നുവീണത്. റിയാദിന് സമീപം അൽഖുറയാതിലെ ഗവൺമൻെറ് ആശുപത്രിയിലെ ചികിത്സക്കുശേഷം കോവിഡിൻെറ പശ്ചാത്തലത്തിൽ ഹദീദ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൂന്നു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ സെബാസ്റ്റ്യനെ നാട്ടിലേക്ക് അയക്കാൻ കടമ്പകൾ ഏറെയായിരുന്നു. സംസാരശേഷി നഷ്ടപ്പെടുകയും പരസഹായം കൂടാതെ പ്രാഥമിക കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പലതവണ യാത്രക്കുള്ള ഇന്ത്യൻ എംബസിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും സഹായത്തിന് കൂടെ ആളെ കിട്ടാതിരുന്നത് യാത്ര വൈകാൻ കാരണമായി.
വന്ദേഭാരത് മിഷൻെറ എയർ ഇന്ത്യ വിമാനത്തിൽ സഹായിയെ കൂടാതെ ഒരു നഴ്സ്കൂടി ഉണ്ടെങ്കിലേ യാത്രചെയ്യാൻ കഴിയൂ എന്ന അവസ്ഥ സാമൂഹിക പ്രവർത്തകരെ ഏറെ വലച്ചു. ഒടുവിൽ കഴിഞ്ഞദിവസം റിയാദിൽനിന്ന് ചെന്നൈയിലേക്ക് പോയ സൗദി എയർലൈൻസ് വിമാനത്തിൽ അയ്യപ്പൻ എന്ന സഹായിയോടൊപ്പം നാട്ടിലേക്ക് പുറപ്പെട്ടു. മൂന്നു മാസത്തിലേറെ സെബാസ്റ്റ്യൻെറ കാര്യങ്ങൾക്കായി സലിം കൊടുങ്ങല്ലൂർ എന്ന അൽഖുറയാത്തിലെ സാമൂഹിക പ്രവർത്തകൻ രംഗത്തുണ്ടായിരുന്നു. പ്രവാസി സാംസ്കാരിക വേദി പ്രവർത്തകൻ നിഹ്മത്തുല്ല, ഹിഫ്സുറഹ്മാൻ, യൂനുസ് മുനിയൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.