തസ്‌ലീമ അഷ്‌റഫ്

ജ​ല​ത്തി​െൻറ ശ​ക്തി

 ഖരമായും ദ്രാവകമായും വാതകമായും വിവിധ രൂപങ്ങൾ പ്രാപിക്കാൻ കഴിവുള്ള ഏക പദാർഥമാണ് ജലം. വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകം. വെറും പാനീയം എന്നതിലുപരി ജലം ഔഷധമാണ്. പനി വരുമ്പോൾ ഐസ് വെക്കുന്നതും ജലദോഷത്തിന്​ ആവിപിടിക്കുന്നതും വയറിളക്കം വരുമ്പോൾ ധാരാളം വെള്ളം കുടിക്കുന്നതും ജലത്തി​ൻെറ ഔഷധമൂല്യം തെളിയിക്കുന്നു. ശുദ്ധജലത്തിന് പകരം വെക്കാൻ മറ്റൊന്നില്ലതന്നെ. മനുഷ്യനെ സംബന്ധിച്ച് ദൈനംദിന ജീവിതത്തിൽ വെള്ളമില്ലാതെ കഴിയാൻ ബുദ്ധിമുട്ടാണ്. ഭൂമിയിൽ ജലലഭ്യത ഉറപ്പുവരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടർച്ചയായി സംഭവിക്കുന്നു. മഴയായി ഭൂമിയിൽ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും (സെക്കൻഡിൽ മൂന്നു മീറ്റർ ഭാരം വരെ) മണ്ണിന്​ അടിയിലൂടെ സാവധാനത്തിലും (ഒരു മീറ്റർ സഞ്ചരിക്കാൻ മൂന്ന്​ ദിവസം വരെ) ചലിച്ചു കൊണ്ടിരിക്കുന്നു. ഭൂഗർഭ ജലം പാറകളുടെയും മണ്ണി​ൻെറയും പാളികളിലൂടെ സാവധാനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം പാളികളെ ജലവാഹിനികൾ എന്നു പറയുന്നു. ജലസ്രോതസ്സി​ൻെറ പ്രധാന ഭാഗം ഭൂഗർഭ ജലമാണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്​ടമാകുന്നു. ജലത്തി​ൻെറ ലഭ്യത, മണ്ണി​ൻെറ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം എന്നിവ ജലം ശേഖരിക്കപ്പെടുന്നതിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചുരുക്കത്തിൽ വെള്ളമാണ് ജീവ​ൻെറ ആധാരം.

എന്നാൽ, വളരെ സുതാര്യവും മൃദുലവുമായ ഈ ജലത്തി​ൻെറ ശക്തിയുടെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. എല്ലാത്തിനെയും അധീനപ്പെടുത്താൻ ശക്തിയും മിടുക്കുമുണ്ടെന്ന്​ അഹങ്കരിക്കുന്ന മനുഷ്യന് ജലത്തി​ൻെറ ശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഉറപ്പുള്ള മലകളും പാറകളും വെള്ളാപ്പാച്ചിലിൽ തകർന്നു ഉരുൾപൊട്ടലുണ്ടാവുന്നു. കനത്ത മഴയിലും പേമാരിയിലും ഇരുപതിൽപരം മനുഷ്യജീവനാണ് പൊലിഞ്ഞത്. സ്രഷ്​ടാവി​ൻെറ ശക്തിയുടെ അത്ഭുതക്കാഴ്ച. അവന് മുന്നിൽ ഈ പ്രപഞ്ചവും അതിലടങ്ങുന്ന സൃഷ്​ടിജാലങ്ങളും എത്ര നിസ്സാരമാണ്. മഴപ്പെയ്ത്തിനെക്കുറിച്ച ശാസ്ത്രീയമായ, ചേതോഹരമായ ഖുര്‍ആനിക സൂക്തം ഇങ്ങനെയാണ്: 'അല്ലാഹു മേഘത്തെ മന്ദംമന്ദം ചലിപ്പിക്കുന്നതും പിന്നെ അതി​ൻെറ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ അതിനിടയില്‍നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നത് കാണാം.

ആകാശത്തുനിന്നും പര്‍വതസമാനമായ മേഘങ്ങള്‍ക്കിടയിലൂടെ ആലിപ്പഴവും വര്‍ഷിക്കുന്നു. അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവരില്‍നിന്ന് അത് തടയുകയും ചെയ്യുന്നു. മിന്നല്‍പിണരാകട്ടെ, കണ്ണുകള്‍ റാഞ്ചി എടുക്കുമാറാകുന്നു'(അന്നൂര്‍ 43). അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴയെതന്നെ ശിക്ഷയാക്കി മാറ്റുകയും ചെയ്യും. മഴയില്ലാതെ കഷ്​ടപ്പെട്ട നൂഹ് നബിയുടെ ജനതയെ, മഴകൊണ്ടുതന്നെ പ്രളയക്കെടുതിയാല്‍ നശിപ്പിക്കുകയാണ് അല്ലാഹു ചെയ്തത്. ആകാശത്തുനിന്ന് മാത്രമല്ല, അടുപ്പില്‍നിന്നുവരെ വെള്ളം പൊട്ടിയൊഴുകി എന്നാണ് ഈ പ്രളയത്തെ സംബന്ധിച്ച വിവരണങ്ങളില്‍ കാണുന്നത്. സമൃദ്ധമായ വെള്ളത്താല്‍ അനുഗൃഹീതമായിരുന്ന ഒരു പ്രദേശമായിരുന്നു ചരിത്രത്തില്‍ സബഅ്. ആ നാടിനെ, വെള്ളംകൊണ്ടുതന്നെ നശിപ്പിച്ചതിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്.

തങ്ങള്‍തന്നെ പണിത 'മആരിബ്'അണക്കെട്ട് പൊട്ടി ആ ജനത അഭിമുഖീകരിച്ച ഭൗതികനാശത്തി​ൻെറ ചിത്രം ഖുർആൻ വിവരിക്കുന്നുണ്ട്. വെള്ളം കുറയുന്നതി​ൻെറ പ്രയാസങ്ങളും വെള്ളം കൊണ്ടുള്ള കെടുതികളും ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനത എന്ന നിലക്ക്, വെള്ളത്തി​ൻെറ പരമാധികാരിയായ നാഥന് കൂടുതല്‍ വഴിപ്പെടുകയാണ് ആധുനിക സമൂഹം ചെയ്യേണ്ടത്. അനുഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളേക്കാള്‍ വലിയ പ്രയാസങ്ങള്‍ക്കും ശിക്ഷകള്‍ക്കും വിധേയരാകുന്നതിനുമുമ്പ്, സ്വയംതിരുത്തല്‍ നടത്തി, മനോഭാവങ്ങളില്‍ മാറ്റം വരുത്തി ജീവിതം പുനഃക്രമീകരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.