ദമ്മാം: തൃശൂർ നാട്ടുകൂട്ടം ടി.പി.എൽ സീസൺ ഫൈവ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ്, സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ, ഗൾഫ് റോക്ക് സ്മാഷേഴ്സ്, ഫ്ലിറ്റ് ലൈൻ ഐ.ജെ.കെ വാരിയേഴ്സ്, വോളിബാൾ സ്ട്രൈക്കേഴ്സ് അഴീക്കോട് എന്നീ ടീമുകളുടെ ലീഗ് മത്സരങ്ങളിൽനിന്ന് ഫ്ലിറ്റ് ലൈൻ ഐ.ജെ.കെ വാരിയേഴ്സും ഗൾഫ് റോക്ക് സ്മാഷേഴ്സും ഫൈനലിൽ പ്രവേശിച്ചു.
വാശിയേറിയ മത്സരത്തിൽ ഗൾഫ് റോക്ക് സ്മാഷേഴ്സ് 23 റൺസിന് ഐ.ജെ.കെ വാരിയേഴ്സിനെ പരാജയപ്പെടുത്തി മാൻ ഓഫ് ദി മാച്ചായി ധനേഷും ഗൾഫ് റോക്ക് സ്മാഷേഴ്സ്, ബെസ്റ്റ് ബാറ്ററായി ജെയിൻ ജോൺസനും ഗൾഫ് റോക്ക് സ്മാഷേഴ്സ്, ബെസ്റ്റ് ബൗളറായി അലി അക്ബർ ഫ്ലിറ്റ് ലൈൻ ഐ.ജെ.കെ വാരിയേഴ്സ്,
ടൂർണമെൻറിലെ മാൻ ഓഫ് ദ സീരീസായി ജിന്റോ(വോളിബാൾ സ്ട്രൈക്കേഴ്സ് അഴീക്കോട്) തിരഞ്ഞെടുക്കപ്പെട്ടു. ടൈസൺ ഇല്ലിക്കൽ സജീവ്, വൈറ്റ് ക്ലൗഡ് ട്രാവൽസ്, ജാസിം നാസർ, ഈസ്റ്റേൺ ഡേറ്റ്സ്, ജവഹർ, അഡ്വ. ഇസ്മാഈൽ, വിപിൻ ഭാസ്കർ, സോണി തരകൻ, ഷാേൻറാ ചെറിയാൻ, വിജോ വിൻസൻറ്, ഹമീദ് കണിച്ചാട്ടിൽ, ഷൈൻ രാജ്, റഫീഖ് വടക്കാഞ്ചേരി, ഷെബിൽ, കൃഷ്ണദാസ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഷാനവാസ്, നൗഷാദ് മാള, മമ്മു ഇരിങ്ങാലക്കുട, ഫൈസൽ, അഭിൻഷ എന്നിവർ കളികൾ നിയന്ത്രിച്ചു. യാസർ അറഫാത്ത് അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.