മദീന: മസ്ജിദുന്നബവിയിലെ റൗദയിൽ പ്രതിദിനം 10,000 ബോട്ടിൽ സംസം വിതരണം ചെയ്യുന്നു. പള്ളിക്കുള്ളിൽ വിതരണം ചെയ്യുന്ന സംസം നിറച്ച 10,000 പാത്രങ്ങൾക്ക് പുറമെയാണിത്. പ്രത്യേകം തയാറാക്കിയ ടാങ്കറുകളിലൂടെയാണ് മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുന്നബവിയിലേക്ക് സംസം എത്തിക്കുന്നത്.
ഓരോ ടാങ്കറിലും 20 ടൺ വെള്ളം ഉൾക്കൊള്ളും. അത് മസ്ജിദുന്നബവിക്ക് അടുത്തുള്ള അൺലോഡിങ് സ്റ്റേഷനിലെ പ്രത്യേക ടാങ്കുകളിൽ സൂക്ഷിക്കുകയും ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ദിവസവും വിതരണം ചെയ്യുകയും ചെയ്യുന്നു. സംസം തുടർച്ചയായി ശുദ്ധീകരിക്കാനും അണുമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പാത്രങ്ങൾ കഴുകുന്നതിന് പ്രത്യേക സംവിധാനങ്ങളുണ്ട്.
ഇടക്കിടെ പാത്രങ്ങൾ സുരക്ഷിതമാക്കുകയും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നു. ഇതിന് നിരവധി ജോലിക്കാരെയാണ് മസ്ജിദുന്നബവി പരിപാലന കമ്മിറ്റി നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.